HOME
DETAILS

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

  
Web Desk
September 26 2025 | 09:09 AM

operation-numkhoor actor-dulquer-salmaan-approaches-high-court

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയതെന്നും എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയ്യാറാകാതെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അദ്ദേഹം ആരോപിച്ചു.  

ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാന്‍ഡ് റോവറും രണ്ട് നിസാന്‍ വാഹനങ്ങളും. ഇതില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 

അടുത്ത ദിവസംതന്നെ ദുല്‍ഖറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ചില വ്യവസായികള്‍, വാഹന ഷോറൂമുകള്‍, ഇടനിലക്കാരുടെ വീടുകള്‍ എന്നിങ്ങനെ നടത്തിയ പരിശോധനയില്‍ 11 വാഹനങ്ങളാണ് പിടിച്ചെടുത്തിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ നികുതി വെട്ടിച്ച് കടത്തിയവയായിരുന്നു എന്ന് അവരുടെ ഉടമസ്ഥരായ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിവുണ്ടായിരുന്നുവോ എന്ന് പരിശോധിച്ചുവരികയാണ്. നികുതിവെട്ടിച്ച് കടത്തിയതാണ് എന്നു വ്യക്തമായിട്ടും ഇവ വാങ്ങിയതാണെങ്കില്‍ ഉടമസ്ഥരും നടപടി നേരിടേണ്ടി വരും. പിടിച്ചെടുത്ത കാറുകളുടെ രേഖകള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  4 days ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  4 days ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  4 days ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  4 days ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  4 days ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  4 days ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  4 days ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  4 days ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  4 days ago
No Image

ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ

International
  •  4 days ago