ഭിന്നശേഷി കുട്ടികള്‍ക്ക് സ്കൂള്‍ കെട്ടിടം; ഗസല്‍ രാവ് നാളെ
നിലമ്പൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന കള്‍ച്ചറല്‍ ക്ലബ്, നിലമ്പൂര്‍ ഫെയ്സ്ബുക്ക് കൂട്ടായ്മയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗസല്‍ രാവ് നാളെ വൈകീട്ട് ആറിന് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ ഹോം സ്പെഷ്യല്‍ സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 200, 500, 1000 രൂപക്കുള്ള ഡി.വി.ഡി കിറ്റുകള്‍ നല്‍കും.
മുഹസിന് ഒമര്‍ നേതൃത്വം നല്കുന്ന ഗസല്‍ രാവില്‍ വിശ്വജിത്ത്, അരുണ്‍, ആതിര തുടങ്ങിയവര്‍ പ്രശസ്തരുടെ ഗസലുകള്‍ ആലപിക്കും. പി.വി അന്‍വര്‍ എം.എല്‍.എ, ആര്യാടന് ഷൗക്കത്ത്, ഡോ.ജയകൃഷ്ണന്, സാമുവല്‍ കോശി തുടങ്ങിയവര്‍ സംബന്ധിക്കും. ഫോണ്‍: 9496170725,9544322777. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.മനോജ് കുമാര്‍, ഡോ.കെ.കെ പ്രവീണ, കടവത്ത് മുഹമ്മദ് കോയ, അന്‍വര്‍ തെക്കോടന്, ഫൈസല്‍ നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."