
കരൂര്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍; ആവശ്യമെങ്കില്‍ സഹായമെത്തിക്കും

തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ ആവശ്യമെങ്കില്‍ എല്ലാ സഹായവും നല്‍കാന്‍ കേരളം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.
കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അയയ്ക്കാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തമിഴ്നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യനെ ഫോണില്‍ വിളിച്ച് അറിയിച്ചു.
''തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.'' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴഗ വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ് പങ്കെടുത്ത റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്. നാമക്കലില്‍ നേരത്തെ നടന്ന റാലിക്ക് ശേഷം വിജയ് പ്രസംഗിക്കേണ്ടിയിരുന്ന സ്ഥലത്ത് കുറഞ്ഞത് 30,000 പേരെങ്കിലും തടിച്ചു കൂടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വരവ് ഏഴ് മണിക്കൂറിലധികം വൈകിയിരുന്നു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സ്റ്റാലിന്‍ അപകടത്തിന് പിന്നാലെ കരൂരിലേക്ക് തിരിച്ചു. തിരുച്ചിയില്‍നിന്ന് 24 ഡോക്ടര്‍മാരും സേലത്തുനിന്ന് 20 ഡോക്ടര്‍മാരും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും കരൂരിലെത്തി. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ അറിയിച്ചു.പരുക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുന്‍ മന്ത്രി വി. സെന്തില്‍ ബാലാജിയെയും മന്ത്രി മാ. സുബ്രഹ്‌മണ്യത്തെയും നിയോഗിച്ചതായി സ്റ്റാലിന്‍ വ്യക്തമാക്കി.
English Summary: Kerala Chief Minister Pinarayi Vijayan expressed deep sorrow over the tragedy and sent a letter to Tamil Nadu Chief Minister M.K. Stalin, offering all necessary assistance from Kerala, including medical aid. Kerala Health Minister Veena George also contacted her Tamil Nadu counterpart and expressed Kerala’s readiness to send medical teams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും
uae
• 3 days ago
'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം
International
• 3 days ago
ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം
Cricket
• 4 days ago
പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്
Kuwait
• 4 days ago
ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
International
• 4 days ago
കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം, നിരവധിപേർക്ക് പരുക്ക്
Kerala
• 4 days ago
അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി
Saudi-arabia
• 4 days ago
ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala
• 4 days ago
'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്
Cricket
• 4 days ago
മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ
Saudi-arabia
• 4 days ago
ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം
uae
• 4 days ago
' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം
Kerala
• 4 days ago
പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി
Saudi-arabia
• 4 days ago
രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്
Kerala
• 4 days ago
ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച് മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്
crime
• 4 days ago
ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം
crime
• 4 days ago
സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ
International
• 4 days ago
വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം
crime
• 4 days ago
സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്
crime
• 4 days ago
എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്
Football
• 4 days ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍; യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
International
• 4 days ago