' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം
കായകുളം: കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്‌കാരമാണ് നിലവില്‍ കേരളത്തിലെന്ന്
സി.പി.എം എം.എല്‍.എ യു. പ്രതിഭ. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും എം.എല്‍.എ തുറന്നടിച്ചു. ബുധനാഴ്ച കായംകുളം എഴുവ നളന്ദ കലാ സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന വേദിയിലായിരുന്നു യു. പ്രതിഭയുടെ വിമര്‍ശനം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയാന്‍ തയാറാകണമെന്നും ഈ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ സദാചാരം എന്ന് പറഞ്ഞ് വരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിലെ സിനിമാക്കാര്‍ക്ക് ഭ്രാന്താണ്. എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്‌കാരമുണ്ട്. എന്തിനാണത്. ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍.
തുണി ഉടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചു കയറുക. അങ്ങനത്തെ രീതി മാറ്റണം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയണം. സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മള്‍ അനുസരിക്കേണ്ട കാര്യമാണ്.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആര്‍ക്കെങ്കിലും തീരുമാനിച്ചാല്‍ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല' - അവര്‍ പറഞ്ഞു.
മോഹന്‍ ലാലിന്റെ ടിവി ഷോക്കെതിരേയും അവര്‍ വിമര്‍ശനമുന്നയിച്ചു. ഒളിഞ്ഞുനോട്ട പരിപാടിയാണ് അതെന്നായിരുന്നു വിമര്‍ശനം.
വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് പറയുക. അനശ്വരനായ നടനാണ് മോഹന്‍ലാല്‍. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാരല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണ്. ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണം'- യു. പ്രതിഭ വ്യക്തമാക്കി.
u. pratibha sparks controversy by criticizing celebrities attending inaugurations in revealing outfits, questioning malayali viewers' mindset and slamming mohanlal's show.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."