സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല 90 ശതമാനവും വിതരണം ചെയ്തത് നാല് സഹകരണ ബാങ്കുകള്‍ മാത്രം
പെരിന്തല്‍മണ്ണ: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഓണത്തിനു മുമ്പു പൂര്‍ത്തിയാക്കാനാവില്ല. ഈ മാസം അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശമുണ്ടണ്ടായിരുന്നുവെങ്കിലും ഇന്നലെവരെയും ഇതു പൂര്‍ത്തിയാക്കാനായിട്ടില്ല. ജില്ലാ സഹകരണ ബാങ്കിന്റെ ചങ്ങരംകുളം, താനൂര്‍ ബ്രാഞ്ചുകള്‍ ഉള്‍പ്പടെ 123 സഹകരണ ബാങ്കുകള്‍ വഴിയാണു പെന്‍ഷന്‍ വിതരണം നടക്കുന്നത്. ഇന്നലെ വരെയുള്ള വിവരമനുസരിച്ച് അമ്പതോളം വരുന്ന ബാങ്കുകളില്‍ അമ്പതു ശതമാനത്തില്‍ താഴെയാണു വിതരണം നടന്നിട്ടുള്ളത്. നാലു ബാങ്കുകള്‍ മാത്രമാണു 90 ശതമാനത്തിലധികം തുകയും വിതരണം ചെയ്തത്. അമ്പതോളം സഹകരണ ബാങ്കുകളില്‍ 50 ശതമാനത്തില്‍ താഴെയാണു വിതരണം നടത്തിയിട്ടുള്ളത്. കടന്നമണ്ണ സര്‍വിസ് സഹകരണ ബാങ്ക്, തിരുവാലി സര്‍വിസ് സഹകരണ ബാങ്ക്, വണ്ടണ്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, പോരൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, എന്നിവയാണു 90 ശതമാനത്തിലധികം വിതരണം ചെയ്ത സഹകരണ ബാങ്കുകള്‍.
പെന്‍ഷന്‍ വിതരണത്തിനായി നല്‍കിയ പട്ടികയില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേരു വിവരം ഉള്‍ക്കൊള്ളിക്കാതിരുന്നതു വിതരണത്തിനു പ്രയാസം സൃഷ്ടിച്ചിട്ടുണ്ടണ്ട്. പെന്‍ഷന്‍ തുകയുമായി വീട്ടിലെത്തുമ്പോള്‍ ബന്ധു വീട്ടിലേക്കു വിരുന്നു പോയവരും വിവിധ കാരണങ്ങളാല്‍ സ്ഥലത്തില്ലാത്തവരുമായി നിരവധി പേരുണ്ടണ്ട്. ഇക്കാരണത്താല്‍ പല തവണ വീട്ടില്‍ പോകേണ്ടണ്ട സാഹചര്യമുണ്ടണ്ട്. ഏതാനും പേര്‍ ഹജ്ജിനു പോയതും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. വീടുകളില്‍ എത്തിപ്പെടാനും ആളില്ലാതെ മടങ്ങേണ്ടണ്ടി വരുന്നതുമായ കാരണങ്ങളാല്‍ വിതരണം മന്ദഗതിയിലാണു പുരോഗമിക്കുന്നത്.
അതുകൊണ്ടു തന്നെ ഓണത്തിനും പെരുന്നാളിനും മുമ്പു പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലൂടെയും പോസ്റ്റ് ഓഫിസ് വഴിയും വിതരണം ചെയ്തിരുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷനുകളാണ് ഇപ്പോള്‍ സഹകരണ ബാങ്ക് വഴി വിതരണം ചെയ്തു വരുന്നത്. മലപ്പുറം ജില്ലയില്‍ ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങെളെല്ലാം നടത്തിയാണു വിതരണം ഏകോപിപ്പിക്കുന്നത്. കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യ കാലപെന്‍ഷന്‍, വിധവ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നീ അഞ്ചിനങ്ങളാണു പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നത്.
പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു പ്രാഥമിക സഹകരണ ബാങ്കുകളില്‍ കലക്ഷന്‍ ഏജന്റുമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്തു പൂര്‍ത്തിയാക്കാനാണു നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഓരോ ബാങ്കിനും നിര്‍ദ്ദേശിച്ചിട്ടുള്ള വാര്‍ഡുകളിലെ ഗുണഭോക്താക്കളുടെ പട്ടികയും കൈമാറേണ്ടണ്ട തുകയും സോഫ്റ്റ് വെയര്‍ വഴി നല്‍കുന്നുണ്ടണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്തു തുക വിതരണം നടത്തി വിവരങ്ങള്‍ കൃത്യമായി സോഫ്റ്റ് വേയറില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടണ്ട ബാധ്യതയാണു സഹകരണ ബാങ്കുകള്‍ക്കുള്ളത്. പെന്‍ഷന്‍ വിതരണം കുറ്റമറ്റ രീതിയിലാക്കുന്നതിനു തികഞ്ഞ ജാഗ്രതയോടെയാണു സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."