വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു; 'ജീവന് ഭീഷണിയായ നായകളെ കൊന്നൊടുക്കണം'
തെരുവുനായ ശല്യം; പ്രതിഷേധ മാര്‍ച്ച് നടത്തി
പൊന്നാനി: നഗരസഭയില്‍ രൂക്ഷമായ തെരുവുനായ ശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിസ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിലേക്കു മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസം ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തെരുവു നായ സ്‌കൂളില്‍വച്ച് അക്രമിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാനോ അടിയന്തിര ധനസഹായം നല്‍കാനോ തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
യൂത്ത്‌ലീഗിന്റെ ആവശ്യപ്രകാരം അടിയന്തിര ധനസഹായം നല്‍കാമെന്നു നഗരസഭാ സെക്രട്ടറി ഉറപ്പുനല്‍കുകയും ചെയ്തു.
താലൂക്ക് ആശുപത്രി പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പൊലിസ് തടഞ്ഞു.
തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമത്തില്‍ അഹമ്മദ് ബാഫഖി തങ്ങള്‍, പി.ടി അലി, വി.പി ഹുസൈന്‍കോയ തങ്ങള്‍, വി.വി ഹമീദ്, എം. മൊയ്തീന്‍ ബാവ, ഫൈസല്‍ ബാഫഖി തങ്ങള്‍, യു. മുനീബ്, എം.പി നിസാര്‍ സംസാരിച്ചു പ്രകടനത്തിനു ഫൈസല്‍ കടവ്, ഷെബീര്‍ ബിയ്യം, മന്‍സൂര്‍ നാലകത്ത്, സി.പി ഷിഹാബ്, നാസര്‍ ചുവന്ന റോഡ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."