HOME
DETAILS

പരിയാരത്തെ പച്ചക്കറി വില്‍പ്പന കേന്ദ്രം വിവാദം മുറുകുന്നു

  
backup
September 08 2016 | 00:09 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2


പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് കവാടത്തിന്  സമീപം നാലു പഞ്ചായത്തുകളിലേയും രണ്ട് നഗരസഭകളിലേയും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നതിന് വില്‍പ്പനകേന്ദ്രം പണിയുന്നതിനെതിരെ സ്ഥാപിത താല്‍പര്യക്കാര്‍ രംഗത്ത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം പണിയുന്നുവെന്നു ആരോപണമുന്നയിച്ചാണ് ഒരു വിഭാഗം വ്യാപാരികളുടെ ഒത്താശയോടെ വില്‍പ്പനകേന്ദ്രത്തിനെതിരേ ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം, കുറുമാത്തൂര്‍, പട്ടുവം പഞ്ചായത്തുകളിലും ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലുമുള്ള ജൈവപച്ചക്കറി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ഈ വിപണന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില നേടിക്കൊടുക്കുന്നതിന് പ്രത്യേക വിപണിസംവിധാനമൊരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ തീരുമാനം. എന്നാല്‍  ഓണത്തിന് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിപണനമൊരുക്കുന്നതിനുള്ള ശ്രമത്തെ തടയാനുള്ള നീക്കത്തിനെതിരെ കര്‍ഷകരുടെയും, നാട്ടുകാരുടെയും രോഷം ശക്തമായിരിക്കയാണ്. എന്നാല്‍ പച്ചക്കറി വില്‍പന നടത്തുന്നതിന് ഭൂമി വിട്ടുകൊടുക്കാന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിന് അധികാരമില്ലെന്നാണ് സ്ഥാപിതതാല്‍പര്യക്കാരുടെ വാദം.
താല്‍ക്കാലിക  ഷെഡ് പണിത് പച്ചക്കറി വിപണനം നടത്താന്‍ അനുവദിക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ അംഗീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണപരമായ കാര്യമായതുകൊണ്ടാണ് പരിഗണിച്ചതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഹൈവേ വികസനം വരുമ്പോള്‍ പൊളിച്ചു മാറ്റപ്പെടുമെന്നതിനാല്‍ താല്‍ക്കാലിക ഷെഡ് മാത്രമേ പണിയുന്നുള്ളൂവെന്നും വിപണന കേന്ദ്രത്തിന്റെ ചുമതലയുള്ള കടന്നപ്പള്ളി-പാണപ്പുഴ കൃഷി ഓഫീസര്‍ റൂബി ജാനറ്റ് ജോയി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  9 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  30 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  39 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  44 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago