പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ ഇനി ഷേണായി സ്‌ക്വയര്‍
പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മാണം പൂര്‍ത്തിയായ ടൗണ്‍ സ്‌ക്വയറിന് ഷേണായി സ്‌ക്വയര്‍ എന്നു പേരിടും. നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ ഷേണായി സ്‌ക്വയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സി കൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ശശി വട്ടകൊവ്വല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി കൃഷ്ണന്‍.എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടണ്ട് ഉപയോഗിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പയ്യന്നൂരിലെ സാമൂഹിക,രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നടത്തിയിരുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. സ്റ്റേജില്‍ ശില്പി സുരേന്ദ്രന്‍ കൂക്കാനം വെള്ളരിപ്രാവിന്റെ ശില്‍പവും പഴമയുടെ ഓര്‍മകളുമായി ഭരണികളും നിര്‍മിച്ചിട്ടുണ്ടണ്ട്. പഴയ കിണര്‍ നവീകരിച്ച് കൂട്ടയുടെ മാതൃകയിലേക്ക് മാറ്റി. നിലത്ത് ഇന്റര്‍ലോക്ക് ചെയ്തു. ആവശ്യമായ ലൈറ്റുകളും ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി ഇന്ദുലേഖ, വി ബാലന്‍, കൗണ്‍സിലര്‍മാരായ ഇ ഭാസ്‌കരന്‍, എം.കെ ഷമീമ, പി.വി ദാസന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."