HOME
DETAILS

ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ കുമിഞ്ഞു കെട്ടിക്കിടക്കുന്നു; തീർപ്പാകാതെ 27,549 പരാതികള്‍

  
സുധീര്‍ കെ.ചന്ദനത്തോപ്പ്
October 03 2025 | 02:10 AM

Consumer Disputes Redressal Commission has a backlog of 27549 complaints pending

തിരുവനന്തപുരം:  ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതികൾ കുമിഞ്ഞു കൂടിക്കിടക്കുന്നു. 2000 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള 27,549 പരാതികളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. കാൽ നൂറ്റാണ്ടു മുമ്പ് 2000ല്‍, രജിസ്റ്റര്‍ ചെയ്ത കേസുപോലും  തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. പരാതികള്‍  ലഭിച്ചാല്‍ കഴിവതും വേഗം എതിര്‍കക്ഷിക്കു നോട്ടിസ് അയയ്ക്കാനും പരാതി തീര്‍പ്പാക്കാനും കമ്മിഷന് ഉത്തരവാദിത്വമുണ്ട്. 

പരാതിക്കടിസ്ഥാനമായ വസ്തുക്കളുടെ വിശകലനമോ പരിശോധനയോ ആവശ്യമുണ്ടെങ്കില്‍ അഞ്ചു മാസവും അല്ലാത്തവയില്‍ മൂന്നു മാസവുമാണ് സമയപരിധി. എന്നാല്‍ പല കേസുകളും ഈ സമയ പരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2000 മുതല്‍ 2010 വരെയുള്ള കാലയളവിലുള്ള 103 കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. 2011 മുതല്‍ 2020 വരെയുള്ള  5,687 കേസുകളുമുണ്ട്.  അതിന് ശേഷമുള്ള വർഷങ്ങളിലെ  21755 കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാന കമ്മിഷനില്‍ 4539 കേസുകളാണ് ശേഷിക്കുന്നത്. ബാക്കിയുള്ളവ ജില്ലകളിലാണ്. 

ഓരോ ജില്ലകളിലും തീർപ്പാക്കാനുള്ള  കേസുകൾ  

തിരുവനന്തപുരം - 2795

കൊല്ലം -1668

ആലപ്പുഴ - 827

പത്തനംതിട്ട - 726

കോട്ടയം - 478

എറണാകുളം - 5010

ഇടുക്കി -556

തൃശൂര്‍ - 4063

പാലക്കാട് - 604

മലപ്പുറം -1289

കോഴിക്കോട്- 2236

വയനാട്-877

കണ്ണൂര്‍-957

കാസർകോട്- 924



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  a day ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  a day ago
No Image

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

National
  •  a day ago
No Image

പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ

Kerala
  •  a day ago
No Image

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്

National
  •  a day ago
No Image

ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി

uae
  •  a day ago
No Image

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

National
  •  a day ago
No Image

ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്

Kuwait
  •  a day ago
No Image

നവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ സംഘർഷം; മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു; 6 പേർക്കെതിരെ കൊലപാതകക്കേസ്

crime
  •  a day ago