HOME
DETAILS

ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി

  
October 04 2025 | 16:10 PM

dubai crown prince sheikh hamdan grants golden visas to 223 educators

ദുബൈ: ദുബൈയിലെ ശൈശവകാല കേന്ദ്രങ്ങൾ (early childhood centres), സ്കൂളുകൾ, അന്താരാഷ്ട്ര സർവകലാശാലകൾ എന്നിവിടങ്ങളിലെ 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

"മുന്നോട്ടുള്ള വഴിയിൽ വെളിച്ചം വീശുന്നവരാണ് അധ്യാപകർ. അവർ നമ്മുടെ കുട്ടികൾക്ക് വിജയിക്കാനുള്ള ആത്മവിശ്വാസം നൽകി അവരെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു," ഷെയ്ഖ് ഹംദാൻ പറഞ്ഞു.

"മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുന്നതിലൂടെ, ദുബൈ അറിവിനേയും സത്യസന്ധതയേയും സേവനത്തേയും എത്രമാത്രം വിലമതിക്കുന്നുവെന്ന് തെളിയിക്കുകയാണ്. നമ്മുടെ സ്കൂളുകൾ എല്ലായ്പ്പോഴും ഭാവി വളർത്തിയെടുക്കപ്പെടുന്നതും അടുത്ത തലമുറയ്ക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്നതുമായ സ്ഥലങ്ങളായിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയാണ് ലോക അധ്യാപക ദിനം. ഇതിനോട് അനുബന്ധിച്ചാണ് ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ എമിറേറ്റിലെ 200 അധ്യാപകർക്ക് ​ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ടത്.

"ലോക അധ്യാപക ദിനത്തിൽ, അവരുടെ സമർപ്പണത്തെ തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ദുബൈയുടെ ഭാവിയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപം. ക്ലാസ് മുറികൾക്കപ്പുറത്താണ് അവരുടെ സ്വാധീനം, അത് നമ്മുടെ സമൂഹത്തിന്റെ സ്വഭാവം കെട്ടിപ്പടുക്കുകയും ദുബൈയുടെ ആഗോള നിലവാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു," യുഎഇ പ്രതിരോധ മന്ത്രി കൂടിയായ ഷെയ്ഖ് ഹംദാൻ പറഞ്ഞു.

അധ്യാപകർക്കുള്ള രണ്ടാം ഘട്ട ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കും. ദുബൈയിലെ സ്വകാര്യ ബാല്യകാല കേന്ദ്രങ്ങൾ, സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഡിസംബർ 15 വരെ ​ഗോൾഡൻ വിസക്കായി അപേക്ഷിക്കാം.

marking world teachers' day on october 5, 2025, dubai crown prince sheikh hamdan bin mohammed issued directives to award golden visas to 223 exceptional educators in the emirate's private education sector, honoring their outstanding contributions to early childhood centers, schools, and higher education institutions. the breakdown includes 157 school staff, 60 university faculty, and six early childhood educators, providing them with long-term residency benefits without sponsorship.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം

qatar
  •  16 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍ 

Kerala
  •  18 hours ago
No Image

മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Kerala
  •  18 hours ago
No Image

കുമ്പള സ്‌കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ  

Kerala
  •  19 hours ago
No Image

കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല 

Kerala
  •  19 hours ago
No Image

സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

Kerala
  •  19 hours ago
No Image

ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച

International
  •  19 hours ago
No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  a day ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  a day ago
No Image

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

National
  •  a day ago