HOME
DETAILS

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

  
October 04 2025 | 17:10 PM

thrissur boat caught with juvenile sardines 2000 kg released back into sea

തൃശൂർ: അഴീക്കോട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ നിന്ന് മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ച് കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഏറിയാട് സ്വദേശി കാവുങ്ങൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ദുൽഫിക്കർ എന്ന വള്ളത്തിൽ നിന്ന് 10 സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള 2000 കിലോ കുഞ്ഞൻ മത്തിയാണ് കണ്ടെടുത്തത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയതിനെ തുടർന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കുഞ്ഞൻ മത്തികളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമയുടെ നിർദേശപ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാർ വി.എൻ, ഷൈബു വി.എം, സീഗാർഡ്‌സ്, ഹുസൈൻ വടകനൊലി, നിഷാദ് എന്നിവർ ചേർന്നാണ് നടപടി സ്വീകരിച്ചത്.

വള്ളം ഉടമയിൽ നിന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും. മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

 

 

In Thrissur, the Fisheries Marine Enforcement team seized a boat from Azhikode Fish Landing Centre for illegally catching 2000 kg of juvenile sardines, less than 10 cm in size. The boat, owned by Eriyad resident Kavungal Saleem, was confiscated, and the fish were released back into the sea. Legal action and fines will follow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  2 days ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  2 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'

Cricket
  •  2 days ago
No Image

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു

Kerala
  •  2 days ago
No Image

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:  പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Kerala
  •  2 days ago
No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്‌വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  2 days ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  2 days ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  2 days ago