HOME
DETAILS

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

  
October 04, 2025 | 6:26 PM

uk prime minister keir starmer to visit india next week

ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം. വിദേശകാര്യ മന്ത്രാലയം അറിയിച്ചതനുസരിച്ച്, രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് സ്റ്റാർമർ എത്തുന്നത്. 2025 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്റ്റാർമർ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി എത്തുന്നത്.

വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ബ്രിട്ടൻ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ ഇരു പ്രധാനമന്ത്രിമാരും പങ്കെടുക്കുകയും മുഖ്യപ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും.

ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ സുരക്ഷാ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും. ഇന്ത്യ-ബ്രിട്ടൻ ബന്ധത്തിന് പുതിയ ഊർജവും ദിശാബോധവും നൽകുന്നതാകും ഈ സന്ദർശനമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

 

UK Prime Minister Keir Starmer will visit India on October 8-9, 2025, for his first official trip, invited by PM Narendra Modi. The two-day visit aims to strengthen bilateral ties in trade, technology, defense, and security. Both leaders will attend the Global Fintech Fest 2025 in Mumbai and discuss key issues like counter-terrorism, Khalistan-related concerns, and extradition of economic offenders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  3 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  3 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  3 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  3 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  3 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  3 days ago