
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ: ആസ്തി 21,190 കോടി രൂപ; ആരാണ് അരവിന്ദ് ശ്രീനിവാസ്?

ചെന്നൈ: 31-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ അരവിന്ദ് ശ്രീനിവാസ്. ഈ വർഷത്തെ എം3എം ഹുറുൺ ഇന്ത്യ പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിൽ 21,190 കോടി രൂപയുടെ ആസ്തിയുമായാണ് ഇടം നേടിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ കൃത്രിമ ബുദ്ധി (AI) രംഗത്തെ ശ്രദ്ധേയനാണ് അരവിന്ദ്. പെർപ്ലെക്സിറ്റി എഐ എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സിഇഒയുമായ അദ്ദേഹം, തന്റെ സ്റ്റാർട്ടപ്പിലൂടെ അതിവേഗം വളർന്ന് ലോക ശ്രദ്ധ നേടിയ സംരംഭകനും കൂടിയാണ്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1994 ജൂൺ 7-ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച അരവിന്ദ്, ബാല്യം മുതലേ ശാസ്ത്ര മേഖലയിൽ അഗാധമായ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. മദ്രാസ് ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം, റൈൻഫോഴ്‌സ്‌മെന്റ് ലേണിംഗ് കോഴ്‌സുകൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന്, 2021-ൽ യുസി ബെർക്ക്‌ലിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി. കമ്പ്യൂട്ടർ വിഷൻ, റൈൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ട്രാൻസ്‌ഫോർമറുകൾ, ജനറേറ്റീവ് മോഡലുകൾ എന്നിവയിൽ ഗവേഷണം നടത്തിയ അദ്ദേഹം, തന്റെ സംരംഭം തുടങ്ങുന്നതിന് മുമ്പ് OpenAI, DeepMind, Google തുടങ്ങിയ ലോകോത്തര AI ഗവേഷണ ലാബുകളിൽ പ്രവർത്തിച്ചു തന്റെ കഴിവിനെ ഒന്നും കൂടെ മൂർച്ച കൂട്ടിയെടുത്തു. HaloNet, ResNet-RS, OpenAI-യുടെ DALL·E 2 തുടങ്ങിയ പ്രശസ്ത മോഡലുകൾക്ക് അദ്ദേഹം സുപ്രധാന സംഭാവനകളും നൽകിയിട്ടുണ്ട്.
പെർപ്ലെക്സിറ്റി എഐ: വിപ്ലവത്തിന്റെ തുടക്കം
2022 ഓഗസ്റ്റിൽ ഡെനിസ് യാരാറ്റ്‌സ്, ആൻഡി കോൺവിൻസ്കി എന്നീ സുഹൃത്തുക്കളോടൊപ്പം പെർപ്ലെക്സിറ്റി എഐ എന്ന സ്ഥാപനം സ്ഥാപിച്ചു. പരമ്പരാഗത തിരയൽ പ്ലാറ്റ്‌ഫോമുകൾക്ക് പകരമായി വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകുന്ന ആശയവിനിമയ സെർച്ച് എഞ്ചിനാണ് ഈ സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുള്ളിൽ, പെർപ്ലെക്സിറ്റി എഐ ആഗോള AI വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറി. ഇന്ത്യയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ എന്ന് അരവിന്ദ് പറഞ്ഞു.

2023 മുതൽ, അരവിന്ദ് ഒരു ഏഞ്ചൽ നിക്ഷേപകനായും സജീവമാണ്. ഇലവൻ ലാബ്സ് (ടെക്സ്റ്റ്-ടു-സ്പീച്ച്), സുനോ (ടെക്സ്റ്റ്-ടു-മ്യൂസിക്) തുടങ്ങിയ AI സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയ അദ്ദേഹം, ജനറേറ്റീവ് AI-യുടെ പുതിയ സാധ്യതകളിൽ നല്ല വിശ്വാസം പ്രകടിപ്പിക്കുന്നു.
ഇന്ത്യയിലെ പദ്ധതികൾ
ഇന്ത്യയിലെ എഐ ഉപയോഗിക്കുന്ന വലിയ ഒരു സംഘത്തെ കണക്കിലെടുത്ത്, അരവിന്ദ് രാജ്യത്ത് തന്ത്രപരമായ പദ്ധതികളിൽ ഇതിനോടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ബെംഗളൂരുവിലോ ഹൈദരാബാദിലോ എഞ്ചിനീയറിംഗ് ഹബ്ബുകൾ സ്ഥാപിക്കാനും പെർപ്ലെക്സിറ്റി ഫണ്ട് രൂപീകരിക്കാനും ആണ് അദ്ദേഹത്തിന്റെ പ്രധാന പദ്ധതി. യാത്ര, വിദ്യാഭ്യാസം, ഷോപ്പിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വളർത്തുകയാണ് ലക്ഷ്യം.
തന്റെ 31-ാം വയസ്സിൽ, അരവിന്ദ് ശ്രീനിവാസ് ഇന്ന് എത്തി നിൽക്കുന്നത് ഇന്ത്യയുടെ AI വിപ്ലവത്തിന്റെ മുൻനിരയിലാണ്. ചെന്നൈയിൽ നിന്ന് ആഗോള AI രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, യുവ സംരംഭകർക്ക് പ്രചോദമാക്കാവുന്നതാണ്.
Aravind Srinivas, a 31-year-old Chennai-born AI entrepreneur, is India's youngest billionaire with ₹21,190 crore in assets per the 2025 Hurun India Rich List. As founder and CEO of Perplexity AI, he has revolutionized search with conversational AI, drawing from his IIT Madras education, UC Berkeley PhD, and stints at OpenAI and Google.india youngest billionaire. aravind srinivas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍
Kerala
• 10 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 10 hours ago
ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി
Football
• 10 hours ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍
International
• 10 hours ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 10 hours ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 11 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 13 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 13 hours ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 14 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 15 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 15 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 15 hours ago
ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്
Kerala
• 16 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 14 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 15 hours ago