വിഐ വരിക്കാർക്ക് തിരിച്ചടി: 249 രൂപയുടെ ജനപ്രിയ റീച്ചാർജ് പ്ലാൻ നിർത്തലാക്കി
റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തലാക്കിയതിന് പിന്നാലെ, വൊഡാഫോൺ ഐഡിയ (വിഐ)യും ജനപ്രിയ പ്ലാൻ വിപണിയിൽ നിന്ന് പിൻവലിച്ചു. സാധാരണക്കാർക്കിടയിൽ വൻ ഡിമാൻഡുള്ള ഈ പ്ലാൻ, പ്രതിമാസ റീച്ചാർജിനായി ആശ്രയിച്ചിരുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, വരുമാനം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിഐ 249 രൂപയുടെ പ്ലാൻ പിൻവലിച്ചിരിക്കുന്നത്. ഇതോടെ ഉയർന്ന വിലയുള്ള പ്ലാനുകളിലേക്ക് വരിക്കാരെ നിർബന്ധിതരാക്കുകയാണ് ടെലിക്കോം കമ്പനികളുടെ ലക്ഷ്യം.
ഈ വർഷം ഒക്ടോബറിലായിരുന്നു റിലയൻസ് ജിയോ ആദ്യം 249 രൂപയുടെ പ്ലാൻ പിൻവലിച്ചത്. ജിയോയുടെ നടപടിക്ക് പിന്നാലെ രണ്ട് ദിവസത്തിനകം എയർടെലും ഇതേ നീക്കം നടത്തിയിരുന്നു. എന്നാൽ, വിഐ തങ്ങളുടെ 249 രൂപ പ്ലാൻ തുടരുകയാിരുന്നു. ഇതോടെ ജിയോ, എയർടെൽ തുടങ്ങിയ ടെലികോ കമ്പനികളിൽ നിന്ന് നിരവധി വരിക്കാരാണ് വിഐയിലേക്ക് പോർട്ട് ( മൊബൈൽ നമ്പർ മാറാതെ മറ്റ് ടെലികോം കമ്പനികളിലേക്ക് മാറുന്നത്) സംവിധാനം ഉപയോഗിച്ച് എത്തിയിരുന്നത്. ഇതോടെ 249 രൂപയുടെ പ്ലാൻ വരിക്കാർക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ, ഒരു മാസത്തം തികയുന്നതിന് മുമ്പാണ് ഇപ്പോൾ വിഐയും ഈ പ്ലാൻ നിർത്തലാക്കി മറ്റ് കമ്പനികളുടെ പാത പിന്തുടർന്നിരിക്കുന്നത്.
249 രൂപ പ്ലാനിന്റെ പ്രത്യേകതകൾ
വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയോടെ, ദിവസവും 1 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഈ പ്ലാൻ നിർത്തലാക്കിയതോടെ, വരിക്കാർക്ക് ഇനി കൂടുതൽ വിലയുള്ള പ്ലാനുകൾ തേടേണ്ട അവസ്ഥയാണ്.
പകരം ലഭ്യമായ പ്ലാനുകൾ
299 രൂപ പ്ലാൻ: ദിവസവും 1 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയോടെ ലഭിക്കും. 5ജി ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
239 രൂപ പ്ലാൻ: 250 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 2 ജിബി ഡാറ്റ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്നു.
218 രൂപ പ്ലാൻ: ഒരു മാസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ്, ആകെ 3 ജിബി ഡാറ്റ എന്നിവ ലഭിക്കും.
199 രൂപ പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ. ആകെ 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു.
വരിക്കാരുടെ ആശങ്ക
249 രൂപയുടെ പ്ലാൻ നിർത്തലാക്കിയത് സാധാരണ വരിക്കാർക്ക് വലിയ തിരിച്ചടിയാണ്. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകിയിരുന്ന ഈ പ്ലാൻ ഇല്ലാതാകുന്നതോടെ, ഉയർന്ന വിലയുള്ള പ്ലാനുകളിലേക്ക് മാറേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയതാണ് 239 രൂപയുടെ പ്ലാനിന്റെ വില 218 രൂപയുടെ പ്ലാനിനെക്കാൾ വരിക്കാർ കൂടുതലാകാൻ കാരണം. ടെലിക്കോം കമ്പനികളുടെ ഈ നീക്കം വരിക്കാർക്ക് സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിഐയുടെ ഈ തീരുമാനം വരിക്കാരുടെ പ്രതികരണത്തെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
Vodafone Idea (VI) has discontinued its popular ₹249 prepaid recharge plan, following the lead of Reliance Jio and Airtel. The plan, offering 1GB daily data, unlimited calls, and 100 SMS per day for 24 days, was a favorite among users. VI subscribers must now opt for costlier plans like the ₹299 plan with 28-day validity or the ₹239 plan with limited data, impacting affordability for many.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."