HOME
DETAILS

മഹീന്ദ്രയുടെ പുത്തൻ ബൊലേറോ, ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റുകൾ വിപണിയിലേക്ക്

  
Web Desk
October 06, 2025 | 12:53 PM

mahindras new bolero bolero neo facelifts hit the market

ഇന്ത്യയിലെ പ്രമുഖ യൂടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ രണ്ട് പുത്തൻ താരങ്ങൾ ഇന്ന് വിപണിയിൽ പുറത്തിറക്കി. മഹീന്ദ്രയുടെ  ജനപ്രിയ മോഡലുകളായ ബൊലേറോ, ബൊലേറോ നിയോ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. 2021-ൽ അവതരിപ്പിച്ച ബൊലേറോ നിയോയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റും കൂടിയാണിത്. അതേസമയം, ക്ലാസിക് ബൊലേറോയുടെ നിലവിലെ തലമുറയുടെ അവസാന അപ്‌ഡേറ്റായിരിക്കും ഇന്ന് പുറത്തിറക്കിയ ഈ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ടയർ-2, ടയർ-3 നഗരങ്ങളിലും ഗ്രാമീണ മേഖലകളിലെയും ആളുകളുടെ പ്രിയപ്പെട്ട എസ്‌യുവികളാണിത്. ഇപ്പോൾ പുത്തൻ രൂപത്തിലും കിടിലൻ ഫീച്ചറുകളിലും ഒന്നും കൂടെ എത്തുമ്പോൾ വിപണിയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ലുക്കും ആധുനിക ഫീച്ചറുകളും

ബൊലേറോ, ബൊലേറോ നിയോ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ആകർഷകമായ ഡിസൈൻ മാറ്റങ്ങളുമായാണ് എത്തുന്നത്. പുതിയ ഫ്രണ്ട് ഗ്രിൽ, പരിഷ്കരിച്ച ബമ്പറുകൾ, ആധുനിക അലോയ് വീലുകൾ എന്നിവ വാഹനങ്ങൾക്ക് സ്റ്റൈലിഷ് ലുക്ക് നൽകും. ബൊലേറോ നിയോയുടെ വെർട്ടിക്കൽ ഗ്രിൽ ഹൊറിസോണ്ടൽ സ്ലാറ്റുകളിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ ക്രോം ആക്സന്റുകൾ പ്രീമിയം ലുക്കും വർധിപ്പിക്കും.

ഇന്റീരിയറിൽ, ബ്ലാക്ക് ആൻഡ് ബ്രൗൺ തീമിൽ പുതുമയുള്ള ക്യാബിൻ ഒരുക്കിയിട്ടുണ്ട്. ബൊലേറോ നിയോയിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പിയാനോ ബ്ലാക്ക്, സിൽവർ ഫിനിഷുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് പ്രീമിയം അനുഭവം ഉറപ്പാക്കും. മെക്കാനിക്കൽ ഘടനയിൽ മാറ്റങ്ങളില്ല, എന്നാൽ വിശ്വാസ്യതയും കരുത്തും നിലനിർത്തുന്നതിൽ മഹീന്ദ്ര വിട്ടുവീഴ്ച ചെയ്തിട്ടില്ല.

എഞ്ചിൻ, ട്രാൻസ്മിഷൻ

രണ്ട് എസ്‌യുവികളും മഹീന്ദ്രയുടെ തെളിയിക്കപ്പെട്ട 1.5 ലിറ്റർ 3-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ബൊലേറോയിൽ 75 bhp പവറും 210 Nm ടോർക്കും നൽകുന്ന എംഹോക് 75 എഞ്ചിനും, ബൊലേറോ നിയോയിൽ 98-100 bhp പവറും 240-260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 100 എഞ്ചിനും ലഭിക്കും. ട്രാൻസ്മിഷൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആയി തുടരും. ഓട്ടോമാറ്റിക് ഓപ്ഷൻ ഈ മോഡലുകളിൽ ലഭ്യമല്ല.

വിപണിയിലെ പ്രതീക്ഷകൾ

നമ്മുടെ നാട്ടിലെല്ലാം ഏറെ ഡിമാൻഡുള്ള ബൊലേറോ, ബൊലേറോ നിയോ എന്നിവ പുതിയ അപ്‌ഡേറ്റുകളോടെ കൂടുതൽ ആകർഷകമാകും. ഉത്സവകാല വിപണിയിൽ ഈ മോഡലുകൾ മഹീന്ദ്രയുടെ വിൽപ്പന ശക്തിപ്പെടുത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. താങ്ങാവുന്ന വിലയിൽ പ്രായോഗികതയും ആധുനിക ഫീച്ചറുകളും സ്റ്റൈലും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ എസ്‌യുവികൾ മികച്ച ഓപ്ഷനാകും.

കഴിഞ്ഞ ദിവസം ഥാർ 3 ഡോർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച മഹീന്ദ്ര, പുതിയ ബൊലേറോ മോഡലുകളിലും പുറത്തിറക്കിയതോടെ ഉത്സവകാല വിപണി പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഉറപ്പിച്ച് പറയാം. പുതിയ ഡിസൈനും ഫീച്ചറുകളും കൊണ്ട് ഫാമിലി, യൂടിലിറ്റി വാഹന വിഭാഗങ്ങളിൽ മഹീന്ദ്ര വീണ്ടും തങ്ങളുടെ ആധിപത്യം ഉറപ്പിക്കും.

 

 

Mahindra & Mahindra launches the facelifted Bolero and Bolero Neo SUVs in India today, October 6, 2025. Featuring updated designs with new grilles, bumpers, and alloy wheels, along with modern interiors including a larger touchscreen with Android Auto and Apple CarPlay, these SUVs retain their reliable 1.5L diesel engines. Aimed at Tier-2 and Tier-3 markets, the refreshed models blend style, utility, and affordability to boost Mahindra’s festive season sales.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  14 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  14 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  14 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  14 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  14 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  14 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  14 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  14 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  14 days ago