HOME
DETAILS

സൗദി: ഖിബ്‌ലതൈന്‍ മസ്ജിദ് 24 മണിക്കൂറും തുറന്നുകിടക്കും; വിശ്വാസികള്‍ക്ക് ഏത് സമയത്തും ആരാധന നിര്‍വഹിക്കാം

  
October 07, 2025 | 1:46 AM

Madinahs historic Qiblatain Mosque remain open 24 hours daily to accommodate worshipers at all times

മദീന: ചരിത്ര പ്രസിദ്ധമായ മദീനയിലെ ഖിബ്‌ലതൈന്‍ മസ്ജിദ് ഇനി 24 മണിക്കൂറും വിശ്വാസികള്‍ക്കായി തുറന്നുകിടക്കും. ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥനകളും സന്ദര്‍ശനങ്ങളും സുഗമമാക്കുക എന്നതാണ് തീരുമാനം ലക്ഷ്യമിടുന്നത്. സൗദി ഭരണാധികാരിയും രണ്ട് വിശുദ്ധഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ച് ചൊവ്വാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സുഗമമായി പ്രാര്‍ഥനകളില്‍ മുഴുകുന്നതിന് പുതിയ ഉത്തരവ് സഹായകമാവും. 

മസ്ജിദുന്നബവയിലെ മതകാര്യ പ്രസിഡന്‍സി പുതിയ ഷെഡ്യൂള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും രാത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ മതിയായ ജീവനക്കാരും പരിപാലനവും ഉറപ്പാക്കുകയും ചെയ്യും. രാത്രി മുഴുവന്‍ പള്ളിയുടെ പവിത്രതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് സുരക്ഷയും ശുചീകരണ സേവനങ്ങളും ശക്തിപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. 

ഖിബ്‌ലതൈന്‍ മസ്ജിദിന്റെ ചരിത്രം

മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹര്‍റത്തുല്‍വബ്‌റ എന്ന പേരിലറിയപ്പെടുന്ന പര്‍വതത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്‌റ താഴ വരക്ക് അഭിമുഖമായി ഖാലിദുബ്‌നു വലീദ് റോഡിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഒരേ നമസ്‌കാരത്തില്‍ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച് നമസ്‌കാരം നടന്ന പള്ളി എന്നതാണ് ചരിത്രത്തില്‍ ഈ മസ്ജിദിന്റെ പ്രാധാന്യം.

ജറുസലമിലെ മസ്ജിദുല്‍ അഖ്‌സയായിരുന്നു ആദ്യ കാലത്ത് ഖിബ് ല. അതിനാല്‍ അഖ്‌സക്ക് നേരെ തിരിഞ്ഞായിരുന്നു ആദ്യ താലത്ത് പ്രവാചകന്‍ നിസ്‌കരിച്ചിരുന്നത്. ഇത് മക്കയിലെ വിശുദ്ധ കഅ്ബക്ക് നേരെ ആക്കി മാറ്റുന്നത് സംബന്ധിച്ച് പ്രവാചകന് ദിവ്യ സന്ദേശം ലഭിച്ചത് ഇവിടെ വച്ചാണ്. അതും ഒരു നിസ്‌കാരത്തിനിടെ. ഉച്ച സമയത്തെ (ളുഹ്ര്‍) നിസ്‌കാരത്തിനിടെ 'മസ്ജിദുല്‍ ഹറമിന്റെ നേരെ മുഖം തിരിക്കുക. ഇനി നിങ്ങള്‍ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടത്' എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് പ്രവാചകന്‍ നിസ്‌കാരം പൂര്‍ത്തിയാക്കി.
ഇങ്ങനെ ഒരേ നിസ്‌കാരത്തില്‍ രണ്ട് ഖിബ് ലകളെ അഭിമൂഖീകരിച്ച് പ്രവാചകന്‍ നിസ്‌കരിച്ച പള്ളി എന്ന പ്രത്യേകതയുള്ളതിനാലാണ് ഇതിന് ഖിബ്‌ലതൈന്‍ മസ്ജിദ് എന്ന പേര് വന്നത്. മദീനയിലെ ഏറ്റവും പഴക്കമുള്ള പള്ളി കൂടിയാണിത്. 

The Custodian of the Two Holy Mosques King Salman bin Abdulaziz has directed that Madinah’s historic Qiblatain Mosque (Masjid al-Qiblatayn) remain open 24 hours daily to accommodate worshipers at all times. The royal order, announced on Tuesday, expands access to one of the city’s most notable mosques, particularly benefiting night worshipers and visitors seeking spiritual reflection outside conventional prayer times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  13 minutes ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  6 hours ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  7 hours ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  7 hours ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  7 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  8 hours ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  8 hours ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  8 hours ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  8 hours ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  9 hours ago