HOME
DETAILS

ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ; കമ്പനിക്കെതിരേ കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് പരാതികള്‍ | SpiceJet

  
October 09 2025 | 03:10 AM

Passengers shocked as Dubai New Delhi SpiceJet flight lands without luggage

ന്യൂഡല്‍ഹി: ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ. 148 യാത്രക്കാരുമായി യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) പുറപ്പെട്ട എസ്.ജി-12 വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണിയോടെയാണ് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ല്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ കണ്‍വെയര്‍ ബെല്‍റ്റിന് ചുറ്റും ഒത്തുകൂടി ഏറെ കാത്തിരുന്നിട്ടും ഒരു ലഗേജും അവിടെ വരുന്നില്ല. ഇതോടെ പരിഭ്രാന്തിയും ആശയക്കുഴപ്പത്തിലുമായ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ്, ലഗേജ് ഒന്നു പോലും എടുക്കാതെയാണ് വിമാനം ദുബൈയില്‍നിന്ന് പുറപ്പെട്ടതെന്ന് അറിഞ്ഞത്.

ഇതോടെ യാത്രക്കാര്‍ കൂട്ടമായി പരാതിപ്പെട്ടു. ചിലര്‍ ടെര്‍മിനലിലെ സ്‌പൈസ് ജെറ്റ് കാബിനില്‍ പോയി പ്രതിഷേധവും രേഖപ്പെടുത്തി. ലഗേജ് ബെല്‍റ്റ് ശൂന്യമായിരുന്നുവെന്നും ഒന്നും എത്തിയിട്ടില്ലെന്ന് ആളുകള്‍ ഓരോരുത്തരായി മനസ്സിലാക്കിയെന്നും ഗാസിയാബാദില്‍ നിന്നുള്ള പ്രഥം ചൌധരി പറഞ്ഞു. വിമാനത്തിന്റെ മുഴുവന്‍ ബാഗേജും ഇപ്പോഴും ദുബൈയിലാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് മറ്റൊരാള്‍ പറഞ്ഞു.

ലഗേജ് നഷ്ടമാകുന്ന സാഹചര്യത്തിലുള്ള സംവിധാനമായ ബാഗേജ് ക്രമക്കേട് റിപ്പോര്‍ട്ടുകള്‍ (ബി.ഐ.ആര്‍) പൂരിപ്പിക്കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെടുകയും അവരുടെ സാധനങ്ങള്‍ അടുത്ത സര്‍വീസില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

വിമാനത്തിന് അമിതഭാരമുണ്ടെന്ന് പിന്നീട് അറിയിച്ചതായി ചില യാത്രക്കാര്‍ പറഞ്ഞു. ഇത് ചെക്ക്ഇന്‍ ബാഗേജുകളെല്ലാം ഇറക്കാന്‍ എയര്‍ലൈനിനെ നിര്‍ബന്ധിതരാക്കിയെന്നാണ് വിശദീകരണം. എന്നാല്‍ ഇത് അവിശ്വസനീയമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബാഗുകള്‍ ഇതിനകം തൂക്കിയിട്ടുണ്ടെങ്കില്‍, ടേക്ക് ഓഫ് ചെയ്തതിന് ശേഷം അത് അമിതഭാരമുള്ളതാണെന്ന് അവര്‍ എങ്ങനെ മനസ്സിലാക്കിയെന്ന് നോയിഡയില്‍ നിന്നുള്ള സുഹാന ബിഷ്ത് ചോദിച്ചു. തന്റെ ലഗേജില്‍ 5,000 ദിര്‍ഹത്തില്‍ കൂടുതല്‍ വിലമതിക്കുന്ന വസ്തുക്കള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ സ്‌പൈസ് ജെറ്റ് ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് ക്രമക്കേടുകള്‍

സ്‌പൈസ് ജെറ്റ് ഉള്‍പ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. അന്താരാഷ്ട്ര റൂട്ടുകളില്‍ ബാഗേജ് കൈകാര്യം ചെയ്തതിന് എയര്‍ലൈന്‍ ആവര്‍ത്തിച്ചുള്ള വിമര്‍ശനം നേരിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ലഗേജ് മറന്നതുള്‍പ്പെടെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ട് മൂന്ന് ക്രമക്കേടുകളാണ് ഉയര്‍ന്നത്. രാവിലെ 9.30 ന് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റിന്റെ ജയ്പൂര്‍ - ദുബായ് ഫ്‌ലൈറ്റ് എസ്ജി57 14 മണിക്കൂര്‍ വൈകി ഓടിയതാണ് പരാതിക്കിടയാക്കിയ രണ്ടാമത്തെ സംഭവം. യാത്രക്കാര്‍, ഭക്ഷണമോ താമസമോ ഇല്ലാതെ ദിവസം മുഴുവന്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിയും വന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കപ്പെട്ടതാണ് മൂന്നാമത്തെ സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നു പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്നു വൈകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് കൃത്യമായ സമയം പറയാതെയും പറഞ്ഞ സമയം പാലിക്കാതെയും സമയത്തു ഭക്ഷണം നല്‍കാതെയും പ്രയാസത്തിലാക്കിയെന്നാണ് പരാതി. ഒടുവില്‍ സര്‍വിസ് തന്നെ റദ്ദാക്കുകയും ചെയ്തു.

A SpiceJet flight from Dubai to New Delhi landed on Wednesday evening without the luggage of any of its passengers, leaving travellers bewildered  and a sea of empty baggage trolleys  at Delhi airport. Flight SG-12 carrying 148 passengers departed around 12pm UAE time (1.30pm IST) after a brief delay and landed at Indira Gandhi International Airport’s Terminal 3 around 5pm Indian time, according to Hindi daily Dainik Bhaskar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  9 hours ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  9 hours ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  10 hours ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  11 hours ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  11 hours ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  11 hours ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  12 hours ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  12 hours ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  12 hours ago
No Image

ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ

International
  •  12 hours ago