യു-ടേണുകളിലും, എക്സിറ്റുകളിലും ഓവർടേക്ക് ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: യൂ ടേണുകളിലും, ഹൈവേ എക്സിറ്റുകളിലും വാഹനമോടിക്കുന്നവർ ഓവർടേക്ക് ചെയ്യുന്നതോ മനഃപൂർവ്വം ഗതാഗതം തടസപ്പെടുത്തുന്നതോ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രലയം വ്യക്തമാക്കി.
ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കും. മാത്രമല്ല, ഇത് 15 മുതൽ 20 കെഡി വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടാൻ ട്രാഫിക് പൊലിസിന് അധികാരമുണ്ട്, മന്ത്രാലയം വ്യക്തമാക്കി.
നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവരെ തുടർ നടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
The Ministry of Interior has cautioned drivers against overtaking and intentionally obstructing traffic flow at U-turns and highway exits. Authorities are taking a strict stance on traffic violations, emphasizing road safety and smooth traffic flow. Those found violating these rules will face penalties, including fines and potential vehicle impoundment for up to two months
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."