HOME
DETAILS

യുഎഇ സെന്‍ട്രല്‍ ബാങ്കിലെ സ്വര്‍ണ ശേഖരം 30 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു

  
October 09, 2025 | 6:35 AM

UAE Central Bank gold reserves exceed 30 billion dirhams

അബൂദബി: ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ (സി.ബി.യു.എ.ഇ) സ്വര്‍ണ ശേഖരം ഏകദേശം 32 ശതമാനം വര്‍ധിച്ച് ഇതാദ്യമായി 30 ബില്യണ്‍ കവിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ കരുതല്‍ ശേഖര മൂല്യം 30.329 ബില്യണിലെത്തി. 2024 ഡിസംബര്‍ അവസാനം ഇത് 22.981 ബില്യണ്‍ ദിര്‍ഹമായിരുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ ശേഖരം ജൂലൈ അവസാനം 28.997 ബില്യണ്‍ ദിര്‍ഹമില്‍ നിന്ന്, ഓഗസ്റ്റില്‍ 4.5 ശതമാനത്തിലധികം വളര്‍ന്നു. 

ഇന്നലെ പുറത്തിറക്കിയ സി.ബി.യു.എ.ഇയുടെ സ്ഥിതി വിവര ബുള്ളറ്റിന്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ ഡിമാന്‍ഡ് ഡെപ്പോസിറ്റുകളുടെ മൂല്യം 1.188 ട്രില്യണ്‍ ദിര്‍ഹമിലധികമായി വര്‍ധിച്ചു. 2024 ഡിസംബര്‍ അവസാനത്തോടെ ഇത് 1.109 ട്രില്യണ്‍ ദിര്‍ഹം ആയിരുന്നു.  ഓഗസ്റ്റ് അവസാനത്തോടെ ഡിമാന്‍ഡ് ഡെപ്പോസിറ്റുകളില്‍ പ്രാദേശിക കറന്‍സിയിലെ 892.273 ബില്യണും, വിദേശ കറന്‍സികളില്‍ 296.137 ബില്യണും ഉള്‍പ്പെടുന്നു.

സേവിംഗ്‌സ് നിക്ഷേപങ്ങള്‍ ആകെ 376.479 ബില്യണ്‍ ആയി. 2024 ഡിസംബര്‍ അവസാനത്തോടെയുള്ള 317.48 ബില്യണില്‍ നിന്നാണീ വര്‍ധനയുണ്ടായിരിക്കുന്നത്. ഇതില്‍ പ്രാദേശിക കറന്‍സിയില്‍ 321.761 ബില്യണും, വിദേശ കറന്‍സികളില്‍ 54.718 ബില്യണും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് അവസാനത്തോടെ ടൈം ഡെപ്പോസിറ്റുകള്‍ 1.05 ട്രില്യണ്‍ കവിഞ്ഞു. പ്രാദേശിക കറന്‍സിയില്‍ 664.669 ബില്യണും വിദേശ കറന്‍സികളില്‍ 386.19 ബില്യണും നിലവിലുണ്ട്.

The Central Bank of the United Arab Emirates (CBUAE) has seen its gold reserves rise by around 32 percent during the first eight months of 2025, surpassing Dh30 billion for the first time. By the end of August, the value of the reserves reached Dh30.329 billion, compared with Dh22.981 billion at the end of December 2024.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  16 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  16 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  16 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  16 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  16 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  16 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  16 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  16 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  16 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  16 days ago