HOME
DETAILS
MAL
ഒബാമയേക്കാള്‍ മികച്ച നേതാവ് പുടിനെന്ന് ഡൊണാള്‍ഡ് ട്രംപ്
backup
September 08 2016 | 09:09 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേക്കാള്‍ മികച്ച നേതാവ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിന്‍ പുടിനാണെന്ന് യു.എസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമര്‍ശം.
പുടിന് റഷ്യയുടെ മേല്‍ ശക്തമായ നിയന്ത്രണമുണ്ട്.റഷ്യയുടെ ഭരണരീതി വ്യത്യസ്ഥമാണ്. ആ രീതി ഞാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഒബാമയേക്കാള്‍ മികച്ച ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഒബാമയും ഹിലരി ക്ലിന്റണും ചേര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയും സൈനിക ശേഷിയും നശിപ്പിച്ചുവെന്നും ട്രംപ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."