കാവേരി നദിയിലെ ജല തര്‍ക്കം; കര്‍ണാടകയില്‍ നാളെ ബന്ദ്
മംഗളൂരു: കാവേരി നദിയിലെ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നാളെ ബന്ദ് നടക്കും. കന്നഡ ചളുവളി ഒക്കൂട്ട സംഘടനയാണ് കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടര്‍ന്ന് മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസ് ഗതാഗതം പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സൂചന. ബന്ദ് പ്രഖ്യാപനം വന്നതോടെ കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശ ജില്ലയായ കാസര്‍കോട് ജാഗ്രത പാലിക്കും. രാവിലെ ആറ് മുതല്‍ വൈകുന്നരം ആറ് വരെയാണ് ബന്ദ്.
കാവേരി നദീജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയും തമിഴ്‌നാടും വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് അടുത്തടുത്ത പത്തു ദിവസത്തിലൊരിക്കല്‍ 15,000 ഘന അടി ജലം കാവേരി നദിയില്‍ നിന്നും വിട്ടു കൊടുക്കാന്‍ സുപ്രിം കോടതി കര്‍ണാടക സര്‍ക്കാറിനോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതി വിധിയില്‍ ഉത്തര കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് കര്‍ണാടകയിലെ കെംപ ഗൗഡ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ സമരം നടത്തുകയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. നദിയിലെ ജലം വിട്ടു നല്‍കുന്നത് സംബന്ധിച്ചുള്ള കേസില്‍ മതിയായ രേഖകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ച് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി എം.ബി പാട്ടീല്‍, കര്‍ണാടക സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ എന്നിവര്‍ക്കെതിരെയും സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു.
നദീജല പ്രശ്‌നത്തില്‍ തലസ്ഥാന നഗരിയായ ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായിട്ടുണ്ട്. അതേ സമയം കാവേരി നദിയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിന് വിട്ടുകൊടുക്കില്ലെന്നാണ് ചളുവളി ഒക്കൂട്ട സംഘടനാ പ്രസിഡന്റ് വടാല്‍ നാഗരാജന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യത്തിന് ജയിലില്‍ പോകാന്‍ തായ്യാറാണെന്നും അദ്ദേഹം പറയുന്നു. ബന്ദ് വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സഹായം തേടിയതായി വടാല്‍ നാഗരാജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."