HOME
DETAILS

വെള്ളാപ്പള്ളിക്കും മാണിക്കുമെതിരേ ഗുരുതര ആരോപണം

  
backup
September 08 2016 | 18:09 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf

കോട്ടയം: എസ്.എന്‍.ഡി.പി യോഗത്തിന്റെ ഭൂമിയിടപാടില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനും കെ.എം മാണിക്കുമെതിരേ ഗുരുതര ആരോപണം. മീനച്ചില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ സംരക്ഷണസമിതി ഭാരവാഹികളാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പൂഞ്ഞാറില്‍ കോളജ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിഇടപാടില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറിയിച്ചെങ്കിലും കേസിലെ ഒന്നാം പ്രതി കെ.എം സന്തോഷ് കുമാറിന് അനുകൂലമായ നിലപാടായിരുന്നു എടുത്തതെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ ബോര്‍ഡ് മെമ്പര്‍ കെ.ഐ ഗോപാലന്‍ പറഞ്ഞു. കൂടാതെ, സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തില്‍ സന്തോഷ് കുമാറിനെതിരേ ആദ്യം നടന്ന കേസ് അന്വേഷണം അട്ടിമറിച്ചത് കെ.എം മാണി ഇടപെട്ടാണെന്നും സംരക്ഷണസമിതി ആരോപിച്ചു. മാണിക്കുവേണ്ടി വെള്ളാപ്പള്ളി നടേശനും സന്തോഷ്‌കുമാറും പാലായില്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രവര്‍ത്തനത്തിന്റെ കൂറുകാണിക്കുകയായിരുന്നു മാണി. അതിനുവേണ്ടി വെള്ളാപ്പള്ളിയുടെ അനുയായികളെ സഹായിക്കുന്ന രീതിയാണ് കെ.എം മാണി സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കേസ് അട്ടിമറിച്ചതിനെ തുടര്‍ന്ന് കെ.ഐ ഗോപാലന്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പുനരന്വേഷണം നടന്നത്. ഇതോടെയാണ് എസ്.എന്‍.ഡി.പി മീനച്ചില്‍ താലൂക്ക് യൂനിയന്റെ മറവില്‍ നടന്ന ഒരു കോടി 27 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയത്. സന്തോഷ് കുമാറിന്റെ ഭരണകാലത്ത് മൂന്നുകോടി രൂപയ്ക്ക് കോളജിനു വേണ്ടി ഭൂമി വാങ്ങിയെന്നായിരുന്നു പറഞ്ഞിരുന്നത്.
കണയന്നൂര്‍ തലക്കോട് ഒതളം കുഴിയില്‍ ഭാസ്‌കരന്‍, മകന്‍ സാബു, ഭാര്യ ഷിയോ എന്നിവരുമായി കച്ചവടം ഉറപ്പിച്ചുവെന്ന് അറിയിച്ചാണ് സന്തോഷ് കുമാര്‍ തട്ടിപ്പ് ആരംഭിക്കുന്നത്. എന്നാല്‍, ഈ വസ്തുക്കള്‍ പണമിടപാട് സംബന്ധിച്ച ഉറപ്പിന് പെരുനിലം പ്‌ളാത്തോട്ടത്തില്‍ ടോമിക്ക് ആധാരം ചെയ്തുവെന്നും സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് ധാരണ ടോമിയുമായാണ് നടത്തിയതെന്നും പിന്നീട് സമുദായാംഗങ്ങളെ അറിയിക്കുകയായിരുന്നു. പക്ഷേ, പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒരുകോടി 37 ലക്ഷത്തിന് ടോമിയും സ്ഥലമുടമകളും തമ്മില്‍ നേരത്തേ കരാറുണ്ടായിരുന്നു. പിന്നീട് ടോമിയാണ് എസ്.എന്‍.ഡി.പി യൂനിയനുമായി മൂന്നു കോടിക്ക് ധാരണയുണ്ടാക്കിയത്. ഇത്തരത്തില്‍ സമുദായാംഗങ്ങളെ കബിളിപ്പിച്ചുകൊണ്ട് നടത്തിയ തട്ടിപ്പിന് യോഗം ജനറല്‍ സെക്രട്ടറി തന്നെ കുട ചൂടുന്നതായി സംരക്ഷണ സമിതി ഭാരവാഹികളായ ഇ.എം മധു, കെ.ഐ ഗോപാലന്‍, ഗോപി മണക്കാട്,ഷാജി പ്ലാച്ചേരി, സനല്‍ തെക്കുംമുറി എന്നിവര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago