മദ്റസ അധ്യാപകര്‍ക്ക് 9,32,900 രൂപ ധനസഹായം
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് സെപ്റ്റംബര്‍ മാസത്തില്‍ 9,32,900 രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്ഥം 4,42,500 രൂപ, ഭവന നിര്‍മാണത്തിന് 3,59,400 രൂപ, അടിയന്തര സഹായമായി 80,000 രൂപ, വിധവാ സഹായമായി 20,000 രൂപ, അവശസഹായമായി 10,000 രൂപ, കിണര്‍, ടോയ്ലറ്റ്, റിപ്പയര്‍ എന്നിവക്കായി 21,000 രൂപ എന്നിങ്ങനെ 9,32,900 രൂപയാണ് സഹായമായി അനുവദിച്ചത്.
മുഅല്ലിം ക്ഷേമനിധി വൈസ് ചെയര്മാന് എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ യോഗത്തില്‍ അധ്യക്ഷനായി. മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, എം.എ ചേളാരി, കെ.ടി ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹിമാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
ബലിപെരുന്നാള്‍ അവധി
ചേളാരി:ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്താലയം ചേളാരി, സമസ്ത ബുക്ക് ഡിപ്പോ കോഴിക്കോട് എന്നീ ഓഫിസുകള്‍ക്ക് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസകള്‍ അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 17ന് തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."