HOME
DETAILS

ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം

  
October 18, 2025 | 3:37 PM

smart parking now available at dubais global village

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് ഇനി സാലിക് x പാർക്കോണിക് സംവിധാനം ഉപയോഗിച്ച് കൂടുതൽ മികച്ചതും ലളിതവുമായ പാർക്കിംഗ് സൗകര്യങ്ങൾ ലഭിക്കും. സാലിക് ഇ വാലറ്റ് വഴി ടിക്കറ്റുകളോ ഓട്ടോമാറ്റിക് പേയ്‌മെന്റോ ഇല്ലാതെ രണ്ട് സോണുകളിൽ തടസ്സമില്ലാത്ത സ്മാർട്ട് പാർക്കിംഗ് അനുഭവം ലഭിക്കും.

​ഗ്ലോബൽ വില്ലേജിൽ പ്രീമിയം, പി6 എന്നീ രണ്ട് സോണുകൾ ഒഴികെയുള്ള പാർക്കിംഗ് സൗകര്യങ്ങൾ സൗജന്യമാണ്. പ്രീമിയം പാർക്കിംഗിന് 120ദിർഹവും, P6 സോണിൽ 75 ദിർഹവുമാണ് നിരക്ക്.

ഒക്ടോബർ 15-ന് 30-ാം സീസണായി തുറന്ന ഗ്ലോബൽ വില്ലേജ്, ദുബൈയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഓരോ ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. പാർക്കിംഗ് കൂടുതൽ സുഗമമാക്കാൻ, സന്ദർശകർക്ക് ഗ്ലോബൽ വില്ലേജ് ആപ്പ് വഴി പാർക്കിംഗ് സ്ഥലത്തിന്റെ ലഭ്യത മുൻകൂട്ടി പരിശോധിക്കാവുന്നതാണ്.

പാർക്കിംഗ് വിവരങ്ങൾ

സൗജന്യ പാർക്കിംഗ്: ആറ് പാർക്കിംഗ് സോണുകളിൽ അതിഥികൾക്ക് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. അതേസമയം, വാരാന്ത്യങ്ങളിൽ തിരക്ക് കൂടുന്നത് പരിഗണിച്ച് അഞ്ച് പാർക്കിംഗ് സോണുകൾ കൂടി അധികമായി തുറക്കും.

പാർക്കിംഗ് ലഭ്യത: ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമായ പാർക്കിംഗ് സ്ഥലങ്ങളുടെ ശതമാനം അറിയാൻ സാധിക്കും. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ലഭ്യമായ പാർക്കിംഗ് മേഖലയിലേക്ക് പോകാം.

പ്രീമിയം & വിഐപി: പ്രീമിയം, വിഐപി പാർക്കിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിന്റെ പ്രധാന പ്രവേശന കവാടങ്ങളോട് (ദി കൾച്ചറൽ ഗേറ്റ്, ഗേറ്റ് ഓഫ് ദ വേൾഡ്) ഏറ്റവും അടുത്തുള്ള സ്ലോട്ടുകൾ ലഭിക്കും. ഈ സേവനം തിരഞ്ഞെടുക്കുന്ന അതിഥികൾക്കായി പ്രത്യേക പാർക്കിംഗ് സ്ലോട്ടുകൾ നീക്കി വച്ചിട്ടുണ്ടാകും.

Visitors to Dubai's Global Village can now enjoy seamless parking experiences with the Salik x Parkonic system, featuring ticketless and automatic payments via Salik e-wallet. This initiative enhances the overall experience for guests, making parking more efficient and convenient. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  2 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  2 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  2 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  2 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  2 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  2 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  2 days ago