HOME
DETAILS

എട്ട് റൺസിന്‌ പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ

  
October 19, 2025 | 7:18 AM

rohit sharma create a new feat in odi cricket

പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. തുടക്കത്തിൽ തന്നെ മൂന്ന് സൂപ്പർ താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 10 റൺസ് നേടി മടങ്ങിയപ്പോൾ രോഹിത് ശർമ എട്ട് റൺസ് നേടിയും പുറത്തായി. വിരാട് കോഹ്‌ലി ഏഴ് പന്തിൽ നിന്നും റൺസ് ഒന്നു നേടാതെയാണ് പുറത്തായത്. ശ്രേയസ് അയ്യർ 11 റൺസും നേടി മടങ്ങി. 

നീണ്ട മാസങ്ങൾക്ക് ശേഷമാണ് രോഹിത്തും കോഹ്‌ലിയും ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.  തിരിച്ചുവരവിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ വെറും എട്ട് റൺസിന് പുറത്തായെങ്കിലും ഒരു റെക്കോർഡും രോഹിത് തന്റെ പേരിലാക്കി മാറ്റി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനാണ് രോഹിത്തിന് സാധിച്ചത്. ഇതുവരെ ഓപ്പണറെന്ന നിലയിൽ 9146 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ഇത്ര റൺസ് നേടിയ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പമെത്താനും ഹിറ്റ്‌മാന് സാധിച്ചു.

ഈ നേട്ടത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണ്. 15310 റൺസ് ആണ് സച്ചിൻ ഏകദിനത്തിൽ ഓപ്പണറായി നേടിയിട്ടുള്ളത്. ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ 12740 റൺസുമായി രണ്ടാം സ്ഥാനത്തുമുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ലാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 10179  റൺസാണ് ഗെയ്ൽ നേടിയിട്ടുള്ളത്. 9200 റൺസ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ് ആണ് ഈ നേട്ടത്തിൽ നാലാം സ്ഥാനത്ത് ഉള്ളത്.

 

മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കൊപ്പം 500 ഇന്റർനാഷണൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചത്. ഇന്ത്യക്കായി 500 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. 664 മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിലെ ഒന്നാമൻ. 551 മത്സരങ്ങളുമായി വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തുമുണ്ട്. എംഎസ് ധോണി 535 മത്സരങ്ങളും രാഹുൽ ദ്രാവിഡ് 504 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 

രോഹിത് അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.  2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിരുന്നില്ല.

India got off to a poor start in the first ODI against Australia. Despite being dismissed for just eight runs in the match, Rohit created a record. Rohit managed to move up to fifth place in the list of openers with the highest runs in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: സമയപരിധി നീട്ടിയേ തീരൂ; കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Kerala
  •  3 hours ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  4 hours ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  4 hours ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 hours ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  5 hours ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  5 hours ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  5 hours ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  5 hours ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  5 hours ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  5 hours ago