HOME
DETAILS

ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: സമയപരിധി നീട്ടിയേ തീരൂ; കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

  
അശ്‌റഫ് കൊണ്ടോട്ടി
December 04, 2025 | 3:32 AM

Umeed Portal Registration Deadline must be extended Kerala Waqf Board Chairman

കേന്ദ്ര സർക്കാരിന്റെ പുതിയ വഖ്ഫ് നിയമത്തിന്റെ ഭാഗമായി വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള നാളെ അവസാനിക്കുമ്പോൾ രജിസ്‌ട്രേഷൻ നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വിഷയത്തിൽ, കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ മുതവല്ലിമാർക്കും മഹല്ലുകൾക്കും ആശങ്കയും ആധിയുമുണ്ട്. ഉമീദ് രജിസ്‌ട്രേഷൻ സംബന്ധിച്ച് സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ സുപ്രഭാതത്തിനായി അനുവദിച്ച പ്രത്യേക അഭിമുഖം.

ഉമീദ് രജിസ്‌ട്രേഷനാണല്ലോ ഇപ്പോഴത്തെ ആശങ്ക. ഉമീദിൽ ഉൾപ്പെടുത്താൻ കഴിയുന്ന വഖ്ഫ് സ്വത്തു വിവരങ്ങൾ.....?

കേരളത്തിൽ മുതവല്ലിമാരായതും വിവിധ കമ്മിറ്റികൾക്ക് കീഴിലുള്ളതുമായ അമ്പതിനായിരം സ്വത്തുക്കൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കുടുംബത്തിലുള്ളവർ വഖ്ഫ് ചെയ്ത വഖ്ഫുൽ ഹലാൽ, ഔലാദ് വിഭാഗത്തിലുമുള്ള 500 രജിസ്‌ട്രേഷനും ഉൾപ്പെടും. ഒരു മുതവല്ലി ആദ്യം രജിസ്റ്റർ ചെയ്ത വഖ്ഫിലേക്ക് വീണ്ടും കൂട്ടിച്ചേർക്കലുകളുണ്ടായാലും ഇതിനോട് ചേർത്താണ് ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ അപ്‌ലോഡ്   ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ, രജിസ്റ്റർ ചെയ്യാത്തവ ഉൾപ്പെടുത്താൻ ആദ്യ സമയത്ത് ന്യൂ ഓപ്ഷനുണ്ടായിരുന്നു. ഇതിപ്പോൾ സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയ്്ക്ക് വീണ്ടും അനുമതി അപേക്ഷ കലക്ടർക്ക് നൽകി വഖ്ഫ്‌ ബോർഡ് രജിസ്റ്റർ ചെയ്യണം.എങ്കിൽ മാത്രമേ ഉമീദിൽ അപ്്ലോഡ് ചെയ്യാനാകൂ.

കേരളത്തിൽ രജിസ്‌ട്രേഷൻ സമയത്തിനു പൂർത്തിയാക്കാൻ കഴിയുന്നില്ലല്ലോ?

രജിസ്‌ട്രേഷനിൽ കേരളം മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളും വളരെ പിറകിലാണ്. ടെക്‌നിക്കൽ പ്രശ്‌നങ്ങളാണ് കാരണം. അപ്്ലോഡ് ചെയ്യുന്ന സമയത്ത് ചെറിയ തെറ്റുകൾക്കുപോലും റിജക്ടാവുന്നു. അവ വീണ്ടും ശ്രമിക്കുമ്പോൾ സൈറ്റ് നിലക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് വഖ്ഫ് ചെയ്ത സ്വത്തുക്കളും ഇതിലുൾപ്പെടുന്നുണ്ടാകും. ഇവയുടെയെല്ലാം ആധാരം, കൈവശസർട്ടിഫിക്കറ്റ്, നികുതിരേഖകൾ എന്നിവയെല്ലാം അപ്‌്ലോഡ് ചെയ്യണം. സംസ്ഥാനത്ത് 8,757 സ്വത്തുക്കൾ ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കർണാടകയിലും കശ്മിരിലും മുന്നിലാണല്ലോ...

കർണാടകയും കശ്മിരും പോലെയല്ല കേരളം. സംസ്ഥാനത്ത് വഖ്ഫ് സ്വത്തുക്കൾ വളരെ കൂടുതലാണ്. കർണാടകയിൽ പഴയകാലത്തെ വഖ്ഫ് രേഖകളുള്ള സ്വത്തുക്കൾ വളരെ കുറവാണ്. എന്നാൽ, കേരളത്തിൽ വാക്കാൽ ആധാരമുള്ള വഖ്ഫ്, പട്ടയമുള്ള വഖ്ഫ്, സർക്കാർ ഓർഡർ പ്രകാരം കിട്ടിയത്, കുടുംബപരമായി കിട്ടിയത് അടക്കമുള്ള സ്വത്തുക്കളാണ്. ഒരു പള്ളിക്കുതന്നെ പല സമയത്തായി സ്വത്തുക്കൾ വഖ്ഫ് ചെയ്തിട്ടുണ്ടാകും. ഇവയെല്ലാം ഒരുമിച്ചാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, മാറിമാറി വന്ന കമ്മിറ്റികൾ പലപ്പോഴും ആദ്യത്തേത് ഒഴിച്ച് മറ്റുള്ളവ  രജിസ്റ്റർ ചെയ്തുകാണില്ല. ഇത്തരത്തിലുള്ളവ പൂർണമാകില്ല. ഒരു മഹല്ലിന് ഓരോ സമയത്ത് കിട്ടിയതിന്റെ  രേഖകൾ കൃത്യമായി എത്തിച്ച് അപ്‌്ലോഡ് ചെയ്യണം. ഇതാണ് ഏറെ സമയമെടുക്കുന്നത്. ഇന്നലെ തമിഴ്‌നാട് വഖ്ഫ് ബോർഡ് ചെയർമാൻ വിളിച്ചിരുന്നു. തമിഴ്‌നാട്ടിലും ഇതുതന്നെയാണ് സ്ഥിതി. 

എന്തെല്ലാം വഖ്ഫ് സ്വത്ത് വിവരങ്ങളാണ് നൽകേണ്ടത്?

വഖ്ഫ് ചെയ്തതായി ആധാരമുള്ള എല്ലാ വസ്തുക്കളും ഉമീദിൽ ഉൾപ്പെടുത്താം. ഇതിനു സംസ്ഥാന വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യണമെന്ന് മാത്രം. പലപ്പോഴായി വഖ്ഫ് ചെയ്ത വസ്തുക്കൾ ഒന്നായി ചേർത്തുകാണിക്കണം. ഒരു മുതവല്ലിയുടെ കീഴിൽ എത്ര സ്വത്തുക്കളുണ്ടെന്ന് അറിയാനാണിത്.

മുതവല്ലിമാർക്ക് മതിയായ പരിശീലനം നൽകിയില്ലെന്ന ആക്ഷേപത്തെ കുറിച്ച് കൂടുതൽ വഖ്ഫ് സ്വത്തുക്കളുള്ള മലബാറിലടക്കം പരിശീലനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മുതവല്ലിമാർ അന്വേഷിക്കുമ്പോൾ തന്നെ വഖ്ഫ് ബോർഡ് ഉദ്യോഗസ്ഥർ കൈമാറുന്നുമുണ്ട്. നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിനാവശ്യമായ രേഖകൾ ഹാജരാക്കാനും മറ്റും മുതവല്ലിമാർക്കു കഴിയുന്നില്ല. ചില സ്ഥലങ്ങളിൽ മുതവല്ലിമാർ ആരെന്നറിയില്ല. വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത വസ്തുക്കൾ മാത്രമാണ് ഉമീദ് പോർട്ടലിലും രജിസ്‌ട്രേഷനു സാധ്യമാവുക.

രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്. ബോർഡിന് എന്തു ചെയ്യാനാകും?

വളരെ കുറഞ്ഞ സമയമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. നടപടികൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് നേരത്തെ തന്നെ സുപ്രിംകോടതിയെ സമീപിച്ചതാണ്. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെ ബോർഡും മുസ്‌്ലിം സംഘടനകളും മുതവല്ലിമാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രിംകോടതി പറയുന്നത് ട്രൈബ്യൂണലിനെ സമീപിക്കാനാണ്. സമയം ദീർഘിപ്പിച്ചു തരാൻ  ഒാരോ മുതവല്ലിമാരും ആവശ്യപ്പെടണം.

ഓരോ മുതവല്ലിമാരും പരാതി നൽകണമെന്നാണോ?

വഖ്ഫ് ഭേദഗതി നിയമപ്രകാരം മുതവല്ലിമാർക്കാണ് ട്രൈബ്യൂണലുകളെ സമീപിക്കാനാവുക. മൊത്തത്തിലുള്ള കേസുകൾ സുപ്രിംകോടതി ട്രൈബ്യൂണലിലേക്ക് മാറ്റിയല്ലോ. സമയപരിധി നീട്ടുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണം. ഇതിനായി എല്ലാവരും ഇ- മെയിൽ സന്ദേശങ്ങളായും മറ്റും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. ആറാം തീയതിക്കുള്ളിൽ രാജ്യത്തെ മുതവല്ലിമാർ കൂട്ടത്തോടെ ആവശ്യപ്പെട്ടാൽ മാത്രമാണ് സമയം നീട്ടിനൽകുകയുള്ളൂ എന്നാണ് കരുതുന്നത്.

ഉമീദ് രജിസ്‌ട്രേഷനിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ കണക്കുവിവരങ്ങൾ ലഭിക്കാനായിരിക്കും ഉമീദ് എന്നാണ് സർക്കുലറുകളിൽനിന്ന് ബോധ്യമാകുന്നത്. സത്യത്തിൽ വഖ്ഫ് ബോർഡിന് സ്വത്തുക്കളില്ല. കേരളത്തിൽ വഖ്ഫ് ബോർഡിന് 30 സെന്റ് സ്ഥലമാണുള്ളത്. വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്താൽ ആ സ്വത്തുക്കളെല്ലാം വഖ്ഫ് ബോർഡിന്റേതാണെന്ന തെറ്റുധാരണയുണ്ട്. സൈന്യം കഴിഞ്ഞാൽ പിന്നെ വഖ്ഫ് ബോർഡാണ് ഏറ്റവും വലിയ ധനാഢ്യർ എന്ന ചിന്താഗതിയാണ് ചിലർക്ക്. വഖ്ഫ് സ്വത്തുക്കൾ മുതവല്ലിമാരുടെ പേരിലാണ്. ഇതിൽ ഒരു ക്രോഡീകരണമായിരിക്കും കേന്ദ്രത്തിന്റെ ഉദ്ദേശം. വസ്തുക്കൾ മുഴുവനായും പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്രനിർദേശം. പോർട്ടൽ വഴി രേഖകൾ നൽകുമ്പോൾ ഇത് ചോർന്നുപോകുമോ എന്നാണ് പലർക്കും ആശങ്ക.  

ഉമീദിൽ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കെതിരേ നടപടിയുണ്ടാകുമോ?

ഉമീദ് പോർട്ടലിൽ വന്നവ മാത്രമായിരിക്കും വഖ്ഫ് സ്വത്തായി കണക്കാക്കുക. രജിസ്റ്റർ ചെയ്തവയും അല്ലാത്തവയുമായി വേർതിരിവുണ്ടാകുമോല്ലോ. ഇവ പിന്നീട് വഖ്ഫ് സ്വത്തായി കണക്കാക്കാൻ കഴിയാത്തത് പ്രശ്‌നങ്ങളുണ്ടാക്കും. ഭാവിയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം സ്വത്തിൽ സർക്കാരോ, മറ്റു സ്വകാര്യവ്യക്തികളോ കേസോ അവകാശവാദമോ ഉന്നയിച്ചാൽ ആധികാരികതയുടെ പേരിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തും.

വഖ്ഫ് ബോർഡിന്റെ കാലാവധി കഴിഞ്ഞല്ലോ...

2023 ഓഗസ്റ്റ് ഒന്നിന് ടി.കെ ഹംസ രാജിവച്ച ഒഴിവിലാണ് എന്നെ വഖ്ഫ് ബോർഡ് ചെയർമാനായി സർക്കാർ നിയമിച്ചത്. ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. സർക്കാർ ഉടനെ പുനഃസംഘടിപ്പിച്ചേക്കുമെന്നാണ് കേട്ടത്. തമിഴ്‌നാട്ടിൽ പുതിയ വഖ്ഫ് ബോർഡ് ചെയർമാനും ബോർഡും കഴിഞ്ഞദിവസം നിലവിൽവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  an hour ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  an hour ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  an hour ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  an hour ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  2 hours ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  2 hours ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  2 hours ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  2 hours ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  3 hours ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  3 hours ago