HOME
DETAILS

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന് 

  
Web Desk
October 19, 2025 | 9:26 AM

abvp denies allegations of secretly filming girl students changing clothes

ഭോപാല്‍: വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവത്തില്‍ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത് (എ.ബി.വി.പി) നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാര്‍ട്ടി. വിദ്യാര്‍ഥിനികള്‍ വെറും സംശയത്തിന്റെ പേരില്‍ കേസ് നല്‍കിയതാണെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.  

'ഭന്‍പുര സംഭവത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ധാര്‍മ്മികത, അച്ചടക്കം, അന്തസ്സ് എന്നീ തത്വങ്ങളില്‍ ഊന്നിയാണ് എ.ബി.വി.പി എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്.  ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആരുടെയും സ്വകാര്യത ലംഘിച്ചിട്ടില്ല, അനുചിതമായ പ്രവൃത്തികള്‍ ചെയ്തിട്ടില്ല. പൊലിസ് അന്വേഷണത്തില്‍ ഈ വസ്തുത വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്. സുതാര്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആരോപണ വിധേയരെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു' 

ക്യാംപസില്‍ സുരക്ഷിതവും ബഹുമാനപൂര്‍ണ്ണവും പോസിറ്റീവുമായ ഒരു അന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ് കൗണ്‍സിലിന്റെ മുന്‍ഗണനയെന്നും കുറിപ്പില്‍ പറയുന്നു.

'പ്രശ്നത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മുറി പെണ്‍കുട്ടികളുടെ പൊതു മുറിയായിരുന്നില്ല. അതാണ് സംശയമുണ്ടാവാനുള്ള സാഹചര്യമുണ്ടായത്.  ഫോട്ടോകളോ വീഡിയോകളോ എടുത്തിട്ടുണ്ടെന്ന് ചില വിദ്യാര്‍ത്ഥിനികള്‍ തെറ്റിദ്ധരിച്ചതാണ്. അവര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു, തുടര്‍ന്ന് അദ്ദേഹം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസിനെ അറിയിച്ചു. തുടര്‍ന്ന്, പൊലിസ് മൂന്ന് വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. എന്നാല്‍ ഫോണില്‍ നിന്ന് ഫോട്ടോയോ വീഡിയോയോ അനുചിതമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ല ല്ല,' എ.ബി.വി.പി ദേശീയ സെക്രട്ടറി ശാലിനി വര്‍മ്മ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് എ.ബി.വി.പി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ മുന്ദ്‌സോര്‍ ജില്ലയിലാണ് സംഭവം. എ.ബി.വി.പി ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് സഹഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ചയാണ് മുന്ദ്‌സോറിലെ മഹാരാജ യശ്‌വന്ത് റാവു ഹോല്‍ക്കര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ബാന്‍പുര പൊലിസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച കോളജില്‍ നടന്ന യൂത്‌ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് എ.ബി.വി.പി നേതാക്കള്‍ ചിത്രീകരിച്ചുവെന്നായിരുന്നു പരാതി.

 
സംശയം തോന്നിയ പെണ്‍കുട്ടികള്‍ അറിയിച്ചതോടെ കോളജ് അധികൃതര്‍ കെട്ടിടത്തിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേറ്റര്‍ വഴി വിദ്യാര്‍ഥിനേതാക്കള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സി.സി.ടി.വി കാമറയില്‍ സ്ഥിരീകരിച്ചതോടെയാണ് പൊലിസില്‍ പരാതി നല്‍കിയതെന്നും കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രിതി ശര്‍മ പറഞ്ഞിരുന്നു. കോളജിലെ മൂന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥികളാണ് പിടിയിലായ മൂന്നുപേരും.

 

abvp leaders deny accusations of filming female students without consent while changing clothes, claiming the allegations aim to tarnish their image and mislead the public.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു

Kerala
  •  3 hours ago
No Image

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

Kerala
  •  3 hours ago
No Image

യാത്രക്കാരുടെ ആരോ​ഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

National
  •  3 hours ago
No Image

'നോ കിങ്‌സ് നോ ഫാഷിസ്റ്റ്‌സ്'  ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്‍' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്‍

International
  •  4 hours ago
No Image

എട്ട് റൺസിന്‌ പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ

Cricket
  •  5 hours ago
No Image

ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ

Cricket
  •  5 hours ago
No Image

റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ

National
  •  5 hours ago
No Image

കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി

Kerala
  •  5 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്‌റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്‍

International
  •  5 hours ago