HOME
DETAILS

ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്

  
Web Desk
October 19, 2025 | 10:31 AM

kottayam husband arrested for wife murder

അയര്‍കുന്നം: ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം, ഭാര്യയെ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്‍കി നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ അല്‍പ്പനയെ (24) കാണാനില്ലെന്ന് കാണിച്ച് സോണി അയര്‍കുന്നം പൊലിസില്‍ പരാതി നല്‍കിയിരുന്നു. 

കഴിഞ്ഞ 14നാണ് കൊലപാതകം നടന്നതെന്ന് പ്രതി മൊഴി നല്‍കിയതായാണ് വിവരം. മൂന്ന് വര്‍ഷമായി അയര്‍ക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സോണിയെ വിളിച്ചുവെങ്കിലും സ്േറ്റഷനിലേക്ക് വരാനോ സഹകരിക്കാനോ തയ്യാറായില്ല. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

14 ന് രാവിലെ സോണി ഭാര്യയ്ക്ക് ഒപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ തിരികെവരുന്ന ദൃശ്യത്തില്‍ സോണി മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് പൊലിസിന് സംശയം തോന്നാന്‍ കാരണം.ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊന്നുവെന്ന് സമ്മതിച്ചു. 

ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭാര്യയെ എത്തിച്ച് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്. മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.

 

english summary: In Ayarkunnam (Kerala), a migrant worker from West Bengal named Soni (32) was arrested for the alleged murder and burial of his wife Alpana (24). He had earlier filed a missing‑person complaint saying that his wife was missing, and was attempting to flee the area with his children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍

Kerala
  •  3 hours ago
No Image

മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ

Kerala
  •  4 hours ago
No Image

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന് 

National
  •  4 hours ago
No Image

തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു

Kerala
  •  4 hours ago
No Image

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

Kerala
  •  4 hours ago
No Image

യാത്രക്കാരുടെ ആരോ​ഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

National
  •  4 hours ago
No Image

'നോ കിങ്‌സ് നോ ഫാഷിസ്റ്റ്‌സ്'  ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്‍' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്‍

International
  •  5 hours ago
No Image

എട്ട് റൺസിന്‌ പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ

Cricket
  •  6 hours ago
No Image

ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്

National
  •  6 hours ago
No Image

ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ

Cricket
  •  6 hours ago