'നോ കിങ്‌സ് നോ ഫാഷിസ്റ്റ്‌സ്' ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്‍' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്‍
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് യു.എസില്‍ ലക്ഷങ്ങള്‍ തെരുവില്‍. നോ കിങ്‌സ് മാര്‍ച്ച്' എന്ന പേരില്‍ അരങ്ങേറിയ പ്രതിഷേധ റാലികളില്‍ ന്യൂയോര്‍ക്ക് അടക്കം നഗരങ്ങള്‍ നിശ്ചലമായി.പൗരാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ 50 സംസ്ഥാനങ്ങളിലായി 2700ലേറെ റാലികളാണ് നടന്നത്. ലക്ഷക്കണക്കിന് ആളുകള്‍ റാലികളില്‍ പങ്കെടുത്തു.
'ഏകാധിപത്യമല്ല, ജനാധിപത്യം', 'നോ കിഹ്‌സ്, നോ ഫാഷിസ്റ്റ്‌സ്', ഭരണഘടന ഐച്ഛികമല്ല തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ച നടപടികള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വെട്ടിച്ചുരുക്കല്‍, ഇമിഗ്രേഷന്‍ റെയ്ഡുകള്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെയായിരുന്നു ജനരോഷം. സര്‍ക്കാര്‍ ഭരണഘടന അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന മുദ്രാവക്യം എങ്ങും മുഴങ്ങി.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ആയിരക്കണക്കിനാലുകളാണ് പ്ലക്കാര്‍ഡുകളുമായി പങ്കെടുത്തത്. ഷിക്കാഗോ, ലോസ് ആഞ്ചല്‍സ്, വാഷിങ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എല്ലാം പ്രതിഷേധം ഇരമ്പി. മുന്‍നിര ഡമോക്രാറ്റിക് നേതാക്കളും ഹോളിവുഡ് താരങ്ങളും റാലിയില്‍ പങ്കെടുത്തു. ഏകദേശം ഏഴ് ലക്ഷം ആളുകള്‍ റാലിയില്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ പറയുന്നത്.
അതേസമയം വൈറ്റ് ഹൌസും റിപ്പബ്ലിക്കന്‍ നേതാക്കളും നോ കിങ്‌സ് മാര്‍ച്ചിനെ അപലപിച്ചു. അമേരിക്കയെ വെറുക്കുന്നവരുടെ പ്രകടനമാണ് നടന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാര്‍ തീവ്രഇടതുപക്ഷ സംഘടനകളുമായി ആഭിമുഖ്യമുള്ളവരാണെന്നും ഇവര്‍ക്ക് നിരോധിത സംഘടനയായ ആന്റിഫയുമായി ബന്ധമുണ്ടെന്നും റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ ആരോപിച്ചു.
over 2,700 rallies erupt across major us cities as millions protest against donald trump’s alleged authoritarian approach, chanting 'no kings, no fascists' in unified resistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."