HOME
DETAILS

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

  
October 19, 2025 | 5:19 AM

Ajmans Masfout named Best Tourist Village in the World by UN

അജ്മാന്‍: അജ്മാനിലെ മസ്ഫൂത്ത് ഗ്രാമം ഐക്യരാഷ്ട്ര സഭാ ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ടി.ഒ) 2025ലെ 'ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ് നേടി. ലോകമെമ്പാടുമുള്ള 65 രാജ്യങ്ങളില്‍ നിന്നുള്ള 270 ഗ്രാമങ്ങളില്‍നിന്നാണ് മസ്ഫൂത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, കൃഷി പോലുള്ള പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്ന 15,000ത്തിലധികം ആളുകളില്ലാത്ത, കുറഞ്ഞ ജനസാന്ദ്രതയുള്ള ഗ്രാമം എന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
മനോഹരമായ ഭൂപ്രകൃതിക്കും, അതുല്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനും മസ്ഫൂത്ത് പ്രശസ്തമാണ്. വേനലിലും മിതോഷ്ണ കാലാവസ്ഥ, കുറഞ്ഞ ഈര്‍പ്പം, ശൈത്യ കാലത്ത് തണുത്ത കാലാവസ്ഥ എന്നിവ കാരണം, ഫലഭൂയിഷ്ഠവും ഉയര്‍ന്ന നിലവാരമുള്ളതുമായ കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇവിടെയുണ്ട്.

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹുഷൗവില്‍ നടന്ന ചടങ്ങില്‍ അജ്മാന്‍ ടൂറിസം വികസന വകുപ്പ് ഡയരക്ടര്‍ ജനറല്‍ മഹ്മൂദ് ഖലീല്‍ അല്‍ ഹാഷിമിയും, സാമ്പത്തികടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന വകുപ്പ് മേധാവി മുഹമ്മദ് അല്‍ അഹ്ബാബിയും, പ്രതിനിധി സംഘവും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
2021ല്‍ യു.എന്‍.ടി.ഒ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ആഗോള സംരംഭങ്ങളിലൊന്നാണ് 'ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്. സാംസ്‌കാരികവും പ്രകൃതിദത്തവുമായ ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും, സാമൂഹിക മൂല്യങ്ങളും പരമ്പരാഗത ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനും, പ്രതിജ്ഞാബദ്ധരായ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ അസാധാരണ മാതൃകയെ പ്രതിനിധീകരിക്കുന്ന ഗ്രാമങ്ങളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ പുരസ്‌കാരം വഴി ലക്ഷ്യമിടുന്നു.

ഈ സംരംഭം മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തേത് മികവിന്റെ നിലവാരം പാലിക്കുന്ന ഗ്രാമങ്ങളെ ആദരിക്കുന്ന 'ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡാണ്. രണ്ടാമത്തേത് 'വികസന പരിപാടി'. മൂന്നാമത്തേത് 'മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങള്‍' ആണ്. പങ്കാളിത്ത ഗ്രാമങ്ങള്‍, വിദഗ്ധര്‍, പൊതുസ്വകാര്യ മേഖലകളില്‍ നിന്നുള്ള പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ അനുഭവങ്ങളും അറിവും കൈമാറുന്നതിനുള്ള ആഗോള വേദിയാണിത്.
2021ല്‍ ഹത്ത വില്ലേജ്, മുന്‍ വര്‍ഷങ്ങളില്‍ ഷിസ്, ക്വിദ്ഫ എന്നീ ഗ്രാമങ്ങള്‍ വിശിഷ്ട ഗ്രാമങ്ങളായി യു.എ.ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ മസഫൂത്തില്‍ നിന്നാണ് 'ലോകത്തിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലം' എന്ന കാംപയിനിന്റെ അഞ്ചാം പതിപ്പ് യു.എ.ഇ സാമ്പത്തികടൂറിസം മന്ത്രാലയം ആരംഭിച്ചത്.

Masfout village in Ajman has won the 'Best Tourist Village in the World' award for 2025 from the United Nations Tourism Organisation (UNTO), following a strong competition with 270 villages from 65 countries around the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  2 hours ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  3 hours ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  3 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  3 hours ago
No Image

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

Kerala
  •  3 hours ago
No Image

പാക്- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍; തീരുമാനം ദോഹ ചര്‍ച്ചയില്‍ 

International
  •  3 hours ago
No Image

തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി

Kerala
  •  4 hours ago
No Image

ബിഹാറില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി; എല്‍.പി.ജെ സ്ഥാനാര്‍ഥി സീമ സിങ്ങിന്റെ നാമനിര്‍ദ്ദേശ പട്ടിക തള്ളി, ബി.ജെ.പിയുടെ ആദിത്യ കുമാറും പുറത്ത് 

National
  •  4 hours ago
No Image

രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  4 hours ago
No Image

തീവ്രമഴ: സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  4 hours ago