HOME
DETAILS

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

  
October 19, 2025 | 5:27 AM

Virat Kohli disappointed performance in the first ODI against Australia

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തി വിരാട് കോഹ്‌ലി. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിരുന്നത്. നീണ്ട മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കോഹ്‌ലി തിരിച്ചെത്തിയപ്പോൾ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു കോഹ്‌ലി പുറത്തായത്.  മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 

ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ തവണ പൂജ്യം റൺസിന് പുറത്താവുന്ന താരങ്ങളുടെ പട്ടികയിൽ നാലാമത് എത്തിയിരിക്കുകയാണ് കോഹ്‌ലി. 17 തവണയാണ് വിരാട് വൈറ്റ് ക്രിക്കറ്റിൽ റൺസ് ഒന്നും നേടാതെ പുറത്തായിട്ടുള്ളത്. ഇത്ര തവണ പൂജ്യം റൺസിന് പുറത്തായ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനൊപ്പം ആണ് നിലവിൽ കോഹ്‌ലിലിയുള്ളത്. 16 തവണ ഏകദിനത്തിൽ 0 റൺസിന് പുറത്തായ രോഹിത് ശർമ, സൗരവ് ഗാംഗുലി എന്നിവരാണ് കോഹ്‌ലിക്ക് പുറകിലുള്ളത്.

18 തവണ വീതം ഏകദിനത്തിൽ റൺസും ഒന്നും നേടാതെ മടങ്ങിയ യുവരാജ് സിംഗ്, അനിൽ കുംബ്ലെ എന്നിവരാണ് കോഹ്‌ലിക്ക് മുകളിൽ മൂന്നാമതായി ഉള്ളത്. 19 ഡക്കുകളോടെ ജവഗൽ ശ്രീനാഥ് രണ്ടാം സ്ഥാനത്തുള്ളപ്പോൾ ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ മോശം പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 20 ഡക്കുകളുമായാണ് സച്ചിൻ ഒന്നാം സ്ഥാനത്തുള്ളത്. 

മത്സരത്തിൽ കോഹ്‌ലിക്ക് പുറമേ രോഹിത് ശർമയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 14 പന്തുകൾ നേരിട്ട രോഹിത് വെറും 8 റൺസ് നേടിയാണ്. മടങ്ങിയത് ഒരു ഫോറും താരം നേടിയിരുന്നു. ക്യാപ്റ്റൻ ഗിൽ 10 റൺസ് നേടിയും പുറത്തായി.  പെർത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഓസീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനം. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ

ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷാ, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, മാത്യു കുഹ്നമാൻ, ജോഷ് ഹേസൽവുഡ്. 

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

Virat Kohli disappointed in the first ODI against Australia. This was Virat's first appearance for India since the ICC Champions Trophy. Kohli faced eight balls in the match and returned without scoring any runs. He was caught by Cooper Connolly off Mitchell Starc.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  5 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  5 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  5 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  5 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  5 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  5 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  5 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  5 days ago