HOME
DETAILS

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

  
Web Desk
October 19, 2025 | 5:34 AM

kazhakkoottam hostel assault accused arrested from tamil nadu

തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ പൊലിസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ യുവതി പീഡനത്തിനിരയായത്. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതി ബഹളം വെച്ചപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം മധുരയിലേക്ക് കടന്ന പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലിസ് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.

ഹോസ്റ്റലുകൾക്ക് പൊലിസ് നോട്ടീസ്

അതേസമയം, ഹോസ്റ്റൽ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കഴക്കൂട്ടത്തെ ഹോസ്റ്റലുകൾക്ക് പൊലിസ് നോട്ടീസ് നൽകി. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നുമാണ് പൊലിസിന്റെ നിർദേശം.

വനിതാ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാകാറുണ്ടെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് സുരക്ഷാ വീഴ്ച മുതലെടുത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയുള്ള പീഡനശ്രമം നടന്നത്.

 

 

The suspect in the Kazhakkoottam hostel assault case, a lorry driver, has been arrested from Madurai, Tamil Nadu. The accused had reportedly broken into the hostel and assaulted an IT employee. Following the incident, the police issued a notice to all hostels in the area, demanding that they ensure adequate security, install CCTV cameras, and hire security personnel to prevent future incidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

Cricket
  •  2 hours ago
No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  3 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  3 hours ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  3 hours ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  3 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  4 hours ago
No Image

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

Kerala
  •  4 hours ago
No Image

പാക്- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍; തീരുമാനം ദോഹ ചര്‍ച്ചയില്‍ 

International
  •  4 hours ago
No Image

തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി

Kerala
  •  4 hours ago