HOME
DETAILS

ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ

  
October 19, 2025 | 6:40 AM

Cristiano ronaldo set a historical record in football

റിയാദ്: സഊദി പ്രൊ ലീഗിൽ വിജയകുതിപ്പ് തുടർന്ന് അൽ നസർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഫത്തേഹിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ വിജയമാണ് അൽ നസർ കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് താരം തിളങ്ങിയത്. ക്ലബ് ഫുട്ബോളിൽ 800 ഗോളുകളെന്ന നാഴികക്കല്ലിലേക്കാണ് റൊണാൾഡോ നടന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരവും റൊണാൾഡോ തന്നെയാണ്. 

സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് റൊണാൾഡോ ഗോളടിച്ചുകൂട്ടിയത്. ഇതുവരെ 949 ഗോളുകളാണ് റൊണാൾഡോ തന്റെ കരിയറിൽ നേടിയിട്ടുള്ളത്. ഈ മിന്നും പ്രകടനം തുടരുകയാണെങ്കിൽ റൊണാൾഡോക്ക് ഈ ചരിത്രനേട്ടവും തന്റെ പേരിലാക്കി മാറ്റാൻ സാധിക്കും. ഇതിനോടകം തന്നെ ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറിയിരുന്നു. 

 

പോർചുഗലിനൊപ്പവും തന്റെ ഗോൾ വേട്ട തുടർന്ന് റെക്കോർഡുകൾ റൊണാൾഡോ വാരിക്കൂട്ടിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്. വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളിൽ പോർച്ചുഗലിനായി 41 ഗോളുകളാണ് റൊണാൾഡോ ഇതുവരെ അടിച്ചുകൂട്ടിയത്. 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിനെ മറികടന്നു കൊണ്ടാണ് റൊണാൾഡോയുടെ കുതിപ്പ്. 39 ഗോളുകൾ ആയിരുന്നു താരം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. 

അതേസമയം അൽ ഫത്തേഹിനെതിരായ മത്സരത്തിൽ റൊണാൾഡോക്ക് പുറമെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് ഹാട്രിക് നേടിയും തിളങ്ങി. ഫ്രഞ്ച് താരം കിങ്സ്ലി കോമനും അൽ നസറിനായി ലക്ഷ്യം കണ്ടു. സോഫിയാൻ ബെൻഡെബ്ജയാണ് അൽ നസറിനായി ആശ്വാസ ഗോൾ നേടിയത്. 

Al Nasr continued their winning streak in the Saudi Pro League. Al Nasr secured a stunning 5-1 victory over Al Fateh in the match held the previous day. Al Nasr captain Cristiano Ronaldo also achieved a historic feat in the match. The player shone by scoring a goal in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  8 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  8 days ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  8 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  8 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  8 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  8 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  8 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  8 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  8 days ago