തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു
കൊച്ചി: കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളുടെ പക്കല്‍ തോക്ക്. സംഭവം സംഘാടകരുടെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ പരിപാടി നിര്‍ത്തിവെച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍, എസ്സന്‍സ് ഗ്ലോബല്‍ സംഘടന ലിറ്റ്മസ് 25 എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തിനിടെയാണ് സംഭവം.
രാവിലെ 11 മണിയോടെ പൊലീസ് എത്തി സമ്മേളനം നിര്‍ത്തിവെപ്പിക്കുകയും, പരിശോധന നടത്തുകയുമായിരുന്നു. ബോംബ് സ്‌ക്വാഡുള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തി.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. അതേസമയം, റൈഫിള്‍ കൈവശം വെച്ചയാള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. ഉച്ചയ്ക്ക് ശേഷം പരിപാടിയില്‍ തസ്ലീമ നസ്‌റീന്‍ പങ്കെടുക്കാനിരുന്നതാണ്.
English Summary: a person entered Rajiv Gandhi Indoor Stadium, Kadavanthra in Kochi with a gun and stopped a meet of an atheist group
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."