HOME
DETAILS

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

  
October 21, 2025 | 3:04 AM

student critically injured after falling into waste treatment tank in kozhikode

 

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ മാലിന്യ ടാങ്ക് കുഴിയില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരാവസ്ഥയില്‍. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലിനജല സംസ്‌കരണത്തിനായി കുഴിച്ച കുഴിയിലാണ് 15 വയസ്സുകാന്‍ വീണത്.

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഓഡിറ്റോറിയത്തില്‍ മാലിന്യ സംസ്‌കരണത്തിനായി നിര്‍മാണം നടക്കുന്ന ടാങ്കിലാണ് വിദ്യാര്‍ത്ഥി വീണിരിക്കുന്നത്. ചെറുവാടിക്ക് സമീപം ആലിങ്കലില്‍ പ്രവര്‍ത്തിക്കുന്ന പാരമൗണ്ട് ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.

 

ടാങ്കിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിരുന്നില്ല. ശക്തമായ മഴയില്‍ ടാങ്കിന്റെ മുകള്‍ ഭാഗം മുഴുവന്‍ വെള്ളത്താല്‍ നിറഞ്ഞിരുന്നു. കുഴിയുള്ളത് അറിയാതെ ഇതു വഴി നടന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ വന്നപ്പോഴായിരുന്നു വിദ്യാര്‍ത്ഥി കുഴിയില്‍ വീണത്.

കൊടിയത്തൂര്‍ ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയും ആലുവ സ്വദേശിയുമായ മുഹമ്മദ് സിനാന്‍ ആണ് അപകടത്തില്‍പ്പെട്ട കുട്ടി. സ്ഥലത്തെത്തിയ മുക്കം അഗ്‌നിരക്ഷാസേന അംഗങ്ങള്‍ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

A 15-year-old student is in critical condition after falling into a waste treatment tank under construction at an auditorium in Kodiyathur, Kozhikode. The incident occurred around 5 PM near the Paramount Auditorium, close to Cheruvadi, Alinkal. The tank, part of a sewage treatment system, was uncovered and had filled with rainwater, making it indistinguishable from the surroundings. The boy fell into the tank while retrieving a ball during play. He has been shifted to a private hospital in Kozhikode for urgent medical care.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  5 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  5 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  5 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  5 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  5 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago