കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തിയുടെ നിര്‍ദേശമനുസരിച്ചെന്ന് കോടതി
കൊച്ചി : വിവാഹമോചിതരായ ദമ്പതികളുടെ കുട്ടിയുടെ പേര് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തേണ്ടത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തിയുടെ നിര്‍ദേശമനുസരിച്ചെന്ന് ഹൈക്കോടതി.
മലപ്പുറം അരീക്കോട് സ്വദേശിനിയായ വി. ഹെംന മകന്റെ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മുഹമ്മദ് നസ്ഹാന്‍ എന്നാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇത്തരമൊരു സര്‍ക്കുലര്‍ നിലനില്‍ക്കെ സമാനമായ ആവശ്യമുന്നയിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ അപേക്ഷ നിരസിച്ച ജനന മരണ രജിസ്ട്രാറുടെ ഓഫിസിലെ ഉദ്യോഗസ്ഥയ്‌ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
മലപ്പുറം സ്വദേശി റിയാസിനെ വിവാഹം കഴിച്ച ഹെംന 2008 സെപ്റ്റംബര്‍ 13 ന് ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് ഹെംനയും റിയാസും വേര്‍പിരിഞ്ഞതോടെ 2009 ഓഗസ്റ്റ് 12 ന് ജീവനാംശം അനുവദിച്ചുകിട്ടാന്‍ ഹെംന മലപ്പുറത്തെ കുടുംബക്കോടതിയില്‍ പരാതി നല്‍കി. ഈ പരാതിയിലും ജീവനാംശം അനുവദിച്ചു കൊണ്ടുള്ള കോടതി ഉത്തരവിലും കുട്ടിയുടെ പേര് മുഹമ്മദ് നസ്ഹാനെന്നാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ മഞ്ചേരി നഗരസഭ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് കെന്‍സ് അഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."