
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായ മാറ്റും വിധത്തില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ കല്ലുത്താന്‍കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ് ഉദ്ഘാടനത്തിനിടെ വന്‍ പ്രതിഷേധം. ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. ന്യൂ പാളയം മാര്‍ക്കറ്റിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഇതിനിടെ പൊലിസും പ്രതിഷേധക്കാരും തമ്മിലും ഉന്തും തള്ളുമുണ്ടായി. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവര്‍ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പച്ചക്കറി മാര്‍ക്കറ്റിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോള്‍സെയില്‍ ആന്‍ഡ് ഓപണ്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് നിര്‍വഹിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ് അധ്യക്ഷയാകും. കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് മേയര്‍ അറിയിച്ചു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കല്ലുത്താന്‍കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. 2009ലാണ് പദ്ധതിയുടെ കരാര്‍ ഒപ്പുവച്ചത്. കല്ലുത്താന്‍കടവിലെ ചേരി നിവാസികളെ പുനരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോര്‍പറേഷന്‍ സ്ഥലം ഏറ്റെടുത്തിരുന്നു. പാളയം മാര്‍ക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയുള്ളതാണ് കല്ലുത്താന്‍ കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ്.
അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ ആറ് ബ്ലോക്കുകളായിട്ടാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകള്‍ഭാഗത്തുള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിങ്ങില്‍ ഒരേ സമയം 500 ഓളം വാഹനങ്ങള്‍ക്ക് സുഗമമായി പാര്‍ക്ക് ചെയ്യാം.
മൂന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന സമുച്ചയത്തില്‍ 300 ഓളം ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍ ഷോപ്പുകളാണ് ഉള്‍ക്കൊള്ളുന്നത്. ഇതിനുപുറമെ അനുബന്ധ കച്ചവടക്കാര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പാളയം മാര്‍ക്കറ്റ് അവിടെനിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴില്‍ രഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാര്‍ക്കറ്റിന്റെ ഭാഗമാക്കുന്നുണ്ട്. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങള്‍ കൂടി സജ്ജീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
നഗരഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.
English summary: In Kalluthankadavu, Kozhikode, the new “New Palayam Market” is being inaugurated. The complex is built on about 5.5 acres, accommodates approximately 310 shops for fruits and vegetables, along with parking for 500 vehicles and other modern facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ
International
• an hour ago
പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി
National
• an hour ago
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്
Kerala
• an hour ago
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
uae
• 2 hours ago
മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 2 hours ago
യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്
uae
• 2 hours ago
നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം
National
• 2 hours ago
ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'
Environment
• 3 hours ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• 3 hours ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• 3 hours ago
GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?
Football
• 4 hours ago
ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala
• 4 hours ago
ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍
Kerala
• 4 hours ago
മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം
Kerala
• 4 hours ago
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്
Kerala
• 6 hours ago
ശബരിമലയിലെ സ്വർണക്കവർച്ച; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി; അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
Kerala
• 6 hours ago
ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ചൈനയുടെ തിരിച്ചടി; യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു; ഏഴ് വർഷത്തിനിടെ ഇതാദ്യം
International
• 6 hours ago
പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Kerala
• 7 hours ago
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും
Kerala
• 5 hours ago
മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം
Kerala
• 5 hours ago
ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്
National
• 5 hours ago