HOME
DETAILS

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

  
October 21, 2025 | 8:17 AM

saudi arabia bans employers from charging domestic workers recruitment fees

റിയാദ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ടോ, വർക്ക് പെർമിറ്റ്, സർവിസ് മാറ്റം, ജോലി മാറ്റം എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ഒരു ഫീസും ഈടാക്കുന്നത് സഊദി അറേബ്യ നിരോധിച്ചു. 'ഒകാസ്' പത്രമാണ് തൊഴിലുടമകൾക്ക് ബാധകമായ ഈ പുതിയ നിയമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഈ നിയമങ്ങൾ ലംഘിച്ചാൽ തൊഴിലുടമകൾ 20,000 റിയാൽ (SR20,000) പിഴ അടക്കേണ്ടതായി വരും. കൂടാതെ, ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും നേരിടേണ്ടിവരും. എന്നാൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ,  ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച പുതിയ ഗൈഡിലാണ് ഈ വ്യവസ്ഥകൾ വിശദീകരിച്ചിരിക്കുന്നത് .

തൊഴിലുടമയും ഗാർഹിക തൊഴിലാളിയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഈ ​ഗൈഡ് മുന്നോട്ട് വക്കുന്നു. ഇത് എല്ലാവർക്കും ന്യായമായ പരിഗണനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നു.

പുതിയ നിയമ പ്രാകരം, തൊഴിലാളികൾക്ക് ഏകീകൃത തൊഴിൽ കരാർ പ്രകാരം മുഴുവൻ ശമ്പളവും നൽകണം. കൂടാതെ അവർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി, ദിവസവും കുറഞ്ഞത് തുടർച്ചയായി എട്ട് മണിക്കൂർ വിശ്രമം, രണ്ട് വർഷത്തിൽ ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്ക് അർഹതയുണ്ട്.

കൂടാതെ, പാസ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് തുടങ്ങിയ സ്വകാര്യ രേഖകൾ തൊഴിലുടമയുടെ ഇടപെടലുകളില്ലാതെ സ്വന്തം കൈവശം സൂക്ഷിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

തൊഴിലുടമയുടെ കടമകൾ

തൊഴിലാളികൾക്ക് താമസ സൗകര്യം, ഭക്ഷണം (അല്ലെങ്കിൽ പണമായി അലവൻസ്), ആരോഗ്യ പരിരക്ഷ എന്നിവ നൽകാനും, തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരം ഉറപ്പാക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്.

ഡ്രൈവർമാർ, ഹോം നഴ്സുമാർ, പാചകക്കാർ, തയ്യൽക്കാർ, ബട്ട്ലർമാർ, ഹൗസ് മാനേജർമാർ എന്നിവരുൾപ്പെടെ ഗാർഹിക മേഖലയിലെ അംഗീകൃത ജോലികളുടെ പട്ടികയും മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർക്കാനും ഇതിൽ അനുമതി നൽകിയിട്ടുണ്ട്. 

Saudi Arabia has introduced new regulations prohibiting employers from charging domestic workers any fees related to recruitment, work permits, transfers of service, or changes of profession. Employers found violating the rules face fines of up to SR20,000 and a three-year ban on hiring domestic workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  9 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  9 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  9 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  9 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  9 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  9 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  9 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  9 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  9 days ago