HOME
DETAILS

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

  
Web Desk
October 21, 2025 | 7:14 AM

dubai municipality opens registration for winter camping season 2025-2026

ദുബൈ: 2025-2026 വർഷത്തേക്കുള്ള താൽക്കാലിക ശൈത്യകാല ക്യാമ്പുകൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ ആരംഭിച്ച് ദുബൈ മുൻസിപ്പാലിറ്റി. 

ഇന്ന് (ഒക്ടോബർ 21) രാവിലെ 10 മണി മുതൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്നാണ് മുൻസിപ്പാലിറ്റി അറിയിച്ചിട്ടുള്ളത്. 

താൽക്കാലിക വിന്റർ ക്യാമ്പ് പെർമിറ്റിനായുള്ള അപേക്ഷകൾ 'ദുബൈ നൗ' (Dubai Now) ആപ്പ് ഉപയോഗിച്ചോ, അല്ലെങ്കിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് (wintercamp.dm.gov.ae) വഴിയോ അപേക്ഷിക്കാം. കൂടാതെ, 'ടെമ്പററി വിന്റർ ക്യാമ്പ് പെർമിറ്റ് ആപ്ലിക്കേഷൻ സർവിസ്' ഫോം പൂരിപ്പിച്ചും അപേക്ഷിക്കാവുന്നതാണ്. 
 
അതേസമയം, പെർമിറ്റിന്റെ പകർപ്പ് സ്വീകരിക്കുക, പെർമിറ്റിന്റെ കാലാവധി നീട്ടുക, ഇൻഷുറൻസ് തുക തിരികെ ലഭിക്കാനുള്ള അപേക്ഷ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾക്ക് മുനിസിപ്പാലിറ്റി പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്.

വിന്റർ ക്യാമ്പ് പെർമിറ്റിന് അനുമതി നൽകുന്നതിന് മുമ്പ്, സമർപ്പിച്ച എല്ലാ അപേക്ഷകളും അവക്കൊപ്പം അറ്റാച്ച് ചെയ്ത രേഖകളും പരിശോധിക്കുന്നതായിരിക്കും.

Dubai Municipality has announced the opening of registrations for temporary winter camping permits for the 2025-2026 season. The camps will be held in designated areas, offering a secure environment for families and individuals to enjoy Dubai's desert landscape. Interested parties can apply through the Dubai Municipality website or Dubai Now app.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  5 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  5 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  5 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  5 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  5 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  5 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  5 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  5 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  5 days ago