damage in protest against fresh cut waste processing unit in thamarassery; 10 vehicles completely burnt in clash.
HOME
DETAILS
MAL
ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു
Web Desk
October 21, 2025 | 4:58 PM
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ വ്യാപക നാശനഷ്ടങ്ങൾ. സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു. 2 വണ്ടികൾ എറിഞ്ഞും അടിച്ചും തകർത്തു. പ്രതിഷേധക്കാർ കത്തിച്ച ഫാക്ടറിയിലെ തീ പൂർണമായും അണച്ചു. 4 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണയ്ക്കാനായത്.
സംഘർഷത്തിൽ ഇതുവരെ 9 ലോറി,1 ഓട്ടോ, 3 ബൈക്കുകൾ എന്നിങ്ങനെയാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർ തല്ലി തകർത്തിട്ടുണ്ട്. പൊലീസുകാർക്കും നാട്ടുകാർക്കും പ്രതിഷേധത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പി, താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സ്ത്രീകളും, കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർക്ക് നേരെ പൊലിസ് ലാത്തി വീശി. ജനകീയ പ്രതിഷേധം നടക്കുമ്പോഴും പൊലീസ് നരനായാട്ട് നടത്തുന്നുവെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ആരോപണം. പൊലീസ് കണ്ണീർ വാതകം ഉൾപ്പെടെ തങ്ങൾക്കെതിരെ പ്രയോഗിച്ചപ്പോഴാണ് പൊലീസിനുനേരെ കല്ലെറിഞ്ഞതെന്ന് പ്രതിഷേധക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ കഴിഞ്ഞ അഞ്ച് വർഷത്തോളമായി നാട്ടുകാർ സമരത്തിലാണ്. ഫാക്ടറിയിൽ നിന്ന് വരുന്ന ദുർഗന്ധം, മറ്റ് പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുർഗന്ധമെന്നാണ് പരാതി ഉയരുന്നത്. ഇന്ന് പ്രതിഷേധത്തിന് കൂടുതൽ ആളുകളെത്തുകയും ഉച്ചയോടെ സമരത്തിന്റെ ഗതിമാറുകയും പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."