വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ദുബൈ: നിങ്ങൾക്ക് സാധുവായ ഒരു ദുബൈ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്ന് കരുതുക, ഇത് മറ്റൊരു രാജ്യത്ത് ലൈസൻസിന് അപേക്ഷിക്കുമ്പോൾ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. യുകെ (UK), നിരവധി യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യുഎഇയിലെ നിങ്ങളുടെ ഡ്രൈവിംഗ് ഹിസ്റ്ററി ഔദ്യോഗികമായി സാധൂകരിക്കുന്നതിന് ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്.
ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
1) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ആർടിഎയിലുള്ള നിങ്ങളുടെ എല്ലാ പിഴകളും കുടിശ്ശികകളും പൂർണ്ണമായി അടച്ചുതീർക്കേണ്ടതുണ്ട്.
2) ദുബൈയിൽ നിന്നുള്ള ട്രാഫിക് രേഖകൾ മാത്രമേ ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. കൂടാതെ, ലൈസൻസ് നൽകിയ എമിറേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ലൈസൻസ് ഇഷ്യൂ ചെയ്ത തീയതിയും സർട്ടിഫിക്കറ്റിൽ കാണിക്കും.
3) വിദേശത്തെ ഉപയോഗത്തിന് അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റ് ഇപ്പോൾ പുതുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നതിന്, അപേക്ഷകർ ആദ്യം മിനിസ്ട്രി ഓഫ് ഇൻ്റീരിയർ (MOI) വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി 'To Whom It May Concern' സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം.
4) ഈ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം, മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് വഴി അംഗീകാരം (Authentication) നേടേണ്ടതുണ്ട്.
5) ഈ സർട്ടിഫിക്കറ്റ് യുഎഇക്ക് പുറത്ത് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ദുബൈയിലെ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് വഴി സാക്ഷ്യപ്പെടുത്തി സ്റ്റാമ്പ് ചെയ്യണം.
സർവിസ് ഫീസ്: Dh100 + Dh20 (നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്)
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം
ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി ആർടിഎ വെബ്സൈറ്റിലൂടെയും, ആർടിഎ ദുബൈ ആപ്പിലൂടെയും അപേക്ഷിക്കാവുന്നതാണ്.
1. RTA വെബ്സൈറ്റ്
- നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, നമ്പർ പ്ലേറ്റ്, യുഎഇ പാസ്, അല്ലെങ്കിൽ RTA അക്കൗണ്ട് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 'To Whom It May Concern' സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുക.
- ആവശ്യമായ എല്ലാ ഫീസുകളും പിഴകളും ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുക.
- സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും.
2. RTA ദുബൈ ആപ്പ് വഴി
- RTA ദുബൈ ആപ്പ് തുറക്കുക (iOS, Android എന്നിവയിൽ ലഭ്യമാണ്).
- നിങ്ങളുടെ യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക, അല്ലെങ്കിൽ അതിഥി (Guest) ആയി തുടരുക.
- ഡ്രൈവർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റിൻ്റെ ഉദ്ദേശ്യം തിരഞ്ഞെടുക്കുക.
- ട്രാഫിക് പിഴകളും ആവശ്യമായ ഫീസുകളും ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുക.
- സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും.
സർട്ടിഫിക്കറ്റിന്റെ കാലാവധി
ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസത്തേക്ക് മാത്രമാണ് ഈ സർട്ടിഫിക്കറ്റിന് കാലാവധിയുള്ളത്.
അപേക്ഷിക്കാനുള്ള മറ്റ് വഴികൾ
- RTA വെബ്സൈറ്റ്: rta.ae
- RTA ദുബൈ ആപ്പ്
- ദുബൈ നൗ ആപ്പ്
- RTA സെൽഫ്-സർവിസ് മെഷീനുകൾ
താഴെ പറയുന്ന RTA കേന്ദ്രങ്ങളിലും നേരിട്ട് അപേക്ഷിക്കാവുന്നതാണ്:
- കസ്റ്റമർ ഹാപ്പിനസ് സെൻ്റർ – ഉം റമൂൽ, ഡീറ, അൽ ബർഷാ, അൽ മനാര, അൽ ത്വാർ, അൽ കിഫാഫ്
- മുഹൈസ്‌ന ശാമിൽ
- തസ്ജീൽ – അൽ ത്വാർ, ബർഷാ, അൽ ഖുസൈസ്
- വാസൽ വെഹിക്കിൾ ടെസ്റ്റിംഗ് – അൽ ജദ്ദാഫ്
- തമാം വെഹിക്കിൾ ടെസ്റ്റിംഗ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."