കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ചെന്നൈ: കൊടൈക്കാനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദകുമാറിനെയാണ് അഞ്ജുവീട് വെള്ളച്ചാട്ടത്തില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
11 പേരാണ് നന്ദകുമാറുള്‍പ്പെടുന്ന സംഘത്തില്‍ ഉണ്ടായിരുന്നത്. കൊടൈക്കനാല്‍ വില്‍പട്ടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്നും കുളിക്കരുതെന്നും ഉദ്യോഗസ്ഥര്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടസാധ്യത ഉണ്ടായിരുന്നിട്ടും, നന്ദകുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിലെ അഞ്ച് പേര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയായിരുന്നു.
മഴക്കൊപ്പം ശക്തമായ ഒഴുക്കില്‍പെട്ടാണ് വിദ്യാര്‍ഥിയെ കാണാതായത്. ദുഷ്‌കരമായ കാലാവസ്ഥയായിരുന്നിട്ടും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, പ്രാദേശിക ഗ്രാമവാസികളും ചേര്‍ന്നാണ് വിദ്യാര്‍ഥിക്കായി തെരച്ചില്‍ നടത്തിയത്.
മൂന്നാം ദിവസം വെള്ളച്ചാട്ടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ താഴെയായി നന്ദകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
English summary: A fourth-year medical student from Coimbatore, who went missing in a waterfall at Kodaikanal, has been found dead after an intense three-day search operation. The deceased, identified as Nandakumar, was part of an 11-member group visiting Anju Veedu Falls, located along the Vilpatti route in Kodaikanal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."