HOME
DETAILS

ഹയര്‍ സെക്കന്‍ഡറി ദിവസവേതനം; അധ്യാപകര്‍ക്ക് കണ്ണീരോണം

  
backup
September 08 2016 | 19:09 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%87

നീലേശ്വരം: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ദിവസവേതനക്കാരായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഇത്തവണയും കണ്ണീരോണം. ഓഗസ്റ്റ് മാസത്തെ വേതനം ലഭിക്കാത്തതാണു കാരണം. ഈ മാസം മുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ വേതനം സ്പാര്‍ക്ക് മുഖേന നല്‍കാന്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം മൂലം താല്‍ക്കാലിക അധ്യാപകരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതു ചേര്‍ത്താല്‍ മാത്രമേ ഇവര്‍ക്കു വേതനം നല്‍കാന്‍ കഴിയൂ. പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമായിട്ടില്ല. ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി കരാര്‍ ജീവനക്കാരുടേയും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരുടെയും വേതനം ഓഗസ്റ്റ് മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കാന്‍ ധന വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള സ്‌കൂളുകളിലേയും രണ്ടു സ്‌കൂളുകളിലായി ജോലി ചെയ്യുന്ന ജൂനിയര്‍ അധ്യാപകരുടെയും വിവരങ്ങളും ചേര്‍ക്കാനുള്ള സംവിധാനവും സ്പാര്‍ക്കിലില്ല. ഇതോടെ ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരുടെ വേതനമാണ് മുടങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago