ഇസ്‌ലാമിനെയും ഭീകരവാദത്തെയും ഇരട്ടകളായി ചിത്രീകരിക്കാന്‍ ശ്രമം: സ്പീക്കര്‍
കോഴിക്കോട്: ഇസ്‌ലാമിനെയും ഭീകരവാദത്തെയും ഇരട്ടകളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇസ്‌ലാമിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു. മതത്തിന്റെ ആഗോള താല്‍പര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നാടിന്റെ ചരിത്രത്തിനൊപ്പം മതത്തെ നയിച്ച സുന്നി പണ്ഡിതന്‍മാരുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണയ്ക്കായി സുപ്രഭാതം ദിനപത്രം പുറത്തിറക്കിയ ചെറുശ്ശേരി ഉസ്താദ് സ്മരണികയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
ദീര്‍ഘവീക്ഷണമുള്ള മതപണ്ഡിതനായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. പാണ്ഡിത്യത്തെ സാഹചര്യങ്ങളോട് ബന്ധപ്പെടുത്തിയാണ് അദ്ദേഹം വിനിയോഗിച്ചത്. കേവലം യാന്ത്രികമായിരുന്നില്ല അത്. പ്രാദേശിക ജീവിതവുമായി ചേര്‍ന്ന് അദ്ദേഹം മതത്തെ നയിച്ചു. കേരളീയ സമൂഹം വികസിച്ചുവന്ന അനുഭവങ്ങളില്‍ സുന്നി പ്രസ്ഥാനത്തിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി, എ.വി അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, എ.വി അബൂബക്കര്‍ ഖാസിമി ഖത്തര്‍, സുലൈമാന്‍ ദാരിമി ഏലംകുളം, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, മൊയ്തു ഹാജി പാലത്തായി, അബ്ദുല്‍ബാരി ബാഖവി, കെ.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സംബന്ധിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."