മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ HU അടിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിൽ പ്രദേശത്ത് കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി മരങ്ങൾ വീടുകളിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീണു. പ്രദേശത്തെ വൈദ്യുതി നിലച്ച അവസ്ഥയിലാണ്. നിരവധി ഇടങ്ങളിൽ മരം വീണിട്ടുണ്ട്.
രാത്രി എട്ടരയോടെയാണ് ചുഴലിക്കാറ്റുണ്ടായതായി പ്രദേശവാസികൾ പറയുന്നത്. അര മണിക്കൂറോളം ചുഴലിക്കാറ്റ് നീണ്ടു നിന്നു. എന്നാൽ ചുഴലിക്കാറ്റിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മരങ്ങൾ റോഡുകളിൽ വീണതോടെ പലയിടത്തും റോഡുകൾ ഗതാഗതം തടസപ്പെട്ടു. നേരം പുലർന്നതോടെ ഗതാഗത തടസം നീക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മലപ്പുറം ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."