നടുവണ്ണൂര്‍ പഞ്ചായത്ത് ഓണം-ബക്രീദ് ആഘോഷ പരിപാടികള്‍ നാളെ
നടുവണ്ണൂര്‍: പഞ്ചായത്തും ജലനിധി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം- ബക്രീദ് ആഘോഷം നാടിന്റെ ഗ്രാമീണോത്സവമായി മാറുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ 16 വാര്‍ഡുകളില്‍നിന്നുള്ള 200 കലാകാരികള്‍ തിരുവാതിരക്കളി അവതരിപ്പിക്കും. സ്നേഹപൂക്കളവും തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടക്കും. ഉച്ചയ്ക്ക് ആയിരം പേര്‍ക്കുള്ള സദ്യ, ഓരോ വാര്‍ഡില്‍നിന്നും 70 വയസ് തികഞ്ഞ കലാകാരനെ ആദരിക്കല്‍ എന്നിവ നടക്കും. രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാരൂപങ്ങളുടെ അവതരണവുമുണ്ടാകും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട, വൈസ് പ്രസിഡന്റ് പി. അച്ചുതന്, പഞ്ചായത്തംഗങ്ങളായ സി.പി പ്രദീപന്, സി.കെ ബാലകൃഷ്ണന്, മലോല്‍ നാരായണന് മാസ്റ്റര്‍, റോബിന് മാത്യു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."