HOME
DETAILS

21ാം നൂറ്റാണ്ടിലെ രണ്ടാമത്തെ താരം; റൊണാൾഡോക്ക് ശേഷം സൂപ്പർനേട്ടത്തിൽ റയൽ താരം

  
October 27, 2025 | 1:21 PM

Kylian Mbappe is the second player in the 21st century to score in four consecutive El Clasico matches against Barcelona

മാഡ്രിഡ്: കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ എൽക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണക്കെതിരെ റയൽ മാഡ്രിഡ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കുതിപ്പ് തുടരുന്നത്. മത്സരത്തിൽ റയലിനായി കിലിയൻ എംബാപ്പേ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ റയലിനായി വല കുലുക്കി. ഫെർമിൻ ലോപ്പസിലൂടെയാണ് ബാഴ്‌സയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. 

 

21ാം നൂറ്റാണ്ടിൽ ബാഴ്സലോണക്കെതിരെ തുടർച്ചയായ നാല് എൽക്ലാസിക്കോ മത്സരങ്ങളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് എംബാപ്പെ. റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷമാണ് എംബാപ്പെ ഇത്തരത്തിൽ നാല് എൽക്ലാസിക്കോ പോരാട്ടങ്ങളിൽ എതിരാളികളുടെ വല കുലുക്കിയത്. 2012ലാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചിരുന്നത്. ബാഴ്സലോണക്കെതിരെ ഒമ്പത് മത്സരങ്ങളിൽ നിന്നും 12 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. 

റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ മിന്നും പ്രകടനമാണ്  എംബാപ്പെ നടത്തിയത്. റൊണാൾഡോയുടെ ഗോൾ സ്കോറിങ്ങിന്റെ റെക്കോർഡും എംബാപ്പെ തകർത്തിരുന്നു. റൊണാൾഡോ തന്റെ അരങ്ങേറ്റ സീസണിൽ 33 ഗോളുകളായിരുന്നു നേടിയിരുന്നത്. 2009 സീസണിലാണ് റൊണാൾഡോ ഈ റെക്കോർഡ് ഗോൾ സ്കോറിന് നടത്തിയത്. റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഇവാൻ സമോറാനോയുടെ റെക്കോർഡും ഫ്രഞ്ച് താരം തകർത്തിരുന്നു. 1992-93 സീസണിൽ 37 ഗോളുകൾക്കായിരുന്നു താരം അടിച്ചുകൂട്ടിയത്.

അതേസമയം മത്സരത്തിൽ 22ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിലാണ് എംബാപ്പെ റയലിനായി ആദ്യ ഗോൾ നേടിയത്. മറുപടിയായി 38ാം മിനുട്ടിൽ ഫെർമിൻ ബാഴ്‌സക്കായി ഗോൾ നേടി. 43ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ രണ്ടാം ഗോൾ നേടിയതോടെ റയൽ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ ബാഴ്‌സ നിരന്തരം റയൽ ബോക്‌സിൽ ആക്രമണം നടത്തിയെങ്കിലും റയലിന്റെ പ്രതിരോധ നിര ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. 

Real Madrid secured a convincing victory over Barcelona in a thrilling El Clasico clash yesterday. Kylian Mbappe scored for Real in the match. Mbappe is also the second player in the 21st century to score in four consecutive El Clasico matches against Barcelona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  8 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  8 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  8 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  8 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  8 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  8 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  8 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  8 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  8 days ago