തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, സംസ്ഥാനത്ത് ക്ഷേമപദ്ധതികളുടെ 'പെരുമഴ' പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ട സ്ത്രീകൾക്കും യുവാക്കൾക്കും പ്രതിമാസം 1000 രൂപയും, ക്ഷേമ പെൻഷൻ 2000 രൂപയായി ഉയർത്തിയതുമാണ് സുപ്രധാന പ്രഖ്യാപനങ്ങൾ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിർണ്ണായകമായ തീരുമാനങ്ങൾ അറിയിച്ചത്.
സ്ത്രീ സുരക്ഷ പെൻഷൻ: നിലവിൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ 'സ്ത്രീ സുരക്ഷ പെൻഷൻ' ആയി നൽകും. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട വനിതകളെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവജന സ്കോളർഷിപ്പ്: വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകും.
ക്ഷേമ പെൻഷൻ: നിലവിലുള്ള ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി.
മറ്റ് പ്രധാന ആനുകൂല്യങ്ങൾ
ഓണറേറിയം വർദ്ധനവ്: അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ ഓണറേറിയം 1000 രൂപ വീതം കൂട്ടി. ആശമാരുടെ മുഴുവൻ കുടിശ്ശികയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീ ഗ്രാന്റ്: കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) കൾക്കുള്ള ഗ്രാന്റ് 1000 രൂപയായി വർധിപ്പിച്ചു.
സർക്കാർ ജീവനക്കാർക്ക് ആശ്വാസം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ഗഡു ഡി.എ. (ക്ഷാമബത്ത) അനുവദിച്ചു. നവംബർ മാസം മുതൽ വിതരണം ചെയ്യും.നെല്ല് സംഭരണ വില: നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 30 രൂപയായി വർധിപ്പിച്ചു.തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഈ 'ധനസഹായ പ്രവാഹം' വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.
chief minister announces welfare schemes as local body elections approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."