HOME
DETAILS

നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ‌ ഉത്തരവിട്ട് അബൂദബി കോടതി

  
October 30, 2025 | 7:31 AM


ദുബൈ: നാല് വർഷം ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്, ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റ് കുടിശ്ശികകളും ഉൾപ്പെടെ 222,605 ദിർഹം (ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി. കൂടാതെ, നിയമപരമായ ചെലവുകൾ വഹിക്കാനും, ജീവനക്കാരന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി കമ്പനിയോട് ഉത്തരവിട്ടതായി 'അൽ ഖലീജ്' ദിനപത്രം റിപ്പോർട്ട് ചെയ്തു.

നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നും സേവനാന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും ആരോപിച്ച് ജീവനക്കാരൻ ആദ്യം ലേബർ അതോറിറ്റിയിൽ പരാതി നൽകി. തുടർന്ന്, അതോറിറ്റിയുടെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് കേസ് കോടതിയിലേക്ക് റഫർ ചെയ്തത്.

565,000 ദിർഹം ആവശ്യപ്പെട്ടാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ഇതിൽ കുടിശ്ശികയായ ശമ്പളം (358,741.94 ദിർഹം), കാരണമില്ലാതെ പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം (75,000 ദിർഹം), ഉപയോഗിക്കാത്ത അവധിക്ക് പകരമുള്ള ശമ്പളം (49,808.22 ദിർഹം), നോട്ടിസ് കാലയളവിനുള്ള തുക (25,000 ദിർഹം), സേവനാന്തരം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി (31,500 ദിർഹം) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, താമസ-ഗതാഗത അലവൻസായി 26,000 ദിർഹവും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച 51,153 ദിർഹം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി രേഖകൾ പ്രകാരം ജീവനക്കാരന്റെ മൊത്തം സേവന കാലയളവ് നാല് വർഷവും അഞ്ച് മാസവും 27 ദിവസവുമാണ്. വിദഗ്ധ റിപ്പോർട്ട് പരിശോധിച്ച കോടതി, ജീവനക്കാരന് 31,452 ദിർഹം കുടിശ്ശികയായും 20,000 ദിർഹം താമസ അലവൻസായും ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തി. കൂടാതെ, കമ്പനിക്കുവേണ്ടി ജീവനക്കാരൻ സ്വന്തമായി ചെലവഴിച്ച 51,153 ദിർഹത്തിന്റെ കണക്ക് ശരിയാണെന്ന് ഒപ്പിട്ട രേഖകളും റിപ്പോർട്ട് സ്ഥിരീകരിച്ചു.

തുടർന്ന്, കേസിൽ വക്കീലിനെ അയക്കുകയോ, പ്രതിഭാ​ഗം തെളിവുകൾ ഹാജരാക്കുകയോ ചെയ്യാത്തതിനാൽ, കമ്പനിയുടെ അസാന്നിധ്യത്തിൽ കോടതി വിധി പ്രസ്താവിച്ചു. ഇതനുസരിച്ച്, 2,22,605 ദിർഹം മുൻ ജീവനക്കാരന് നൽകാനും, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാനും, നിയമപരമായ ചെലവുകൾ വഹിക്കാനും കോടതി കമ്പനിയോട് ഉത്തരവിട്ടു. മറ്റ് ആവശ്യങ്ങളെല്ലാം കോടതി തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി

Football
  •  10 hours ago
No Image

'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു

International
  •  10 hours ago
No Image

ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ

oman
  •  10 hours ago
No Image

യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്

Football
  •  10 hours ago
No Image

പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം

qatar
  •  10 hours ago
No Image

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

Kerala
  •  11 hours ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും

uae
  •  11 hours ago
No Image

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി 

Kerala
  •  11 hours ago
No Image

അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ

Cricket
  •  11 hours ago
No Image

ആഭിചാരത്തിന്റെ പേരില്‍ ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

Kerala
  •  11 hours ago