HOME
DETAILS

ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ

  
October 30, 2025 | 7:03 AM

oman ranked among worlds safest countries for walking alone at night

മസ്കത്ത്: രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഒമാൻ മാറിയെന്ന് ഗാലപ്പ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്. 94 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാല്ലപ്പ് 2025ന്റെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് നോർവേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഒമാനും ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ചെെനക്കൊപ്പം ഒമാൻ മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്. 

രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഗാല്ലപ്പ് റാങ്കിങ് നിർണ്ണയിക്കുന്നത്. ലോകമെമ്പാടുമുള്ള 144 രാജ്യങ്ങളിലെ 1,44,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേക്ക് ശേഷമാണ് ഗാല്ലപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. പട്ടിക പ്രകാരം, സുരക്ഷയിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും, രണ്ടാം സ്ഥാനത്ത് താജിക്കിസ്ഥാനുമാണ്. പട്ടികയിൽ ആദ്യ സ്ഥാനങ്ങളെല്ലാം ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കെെയടക്കിയപ്പോൾ യൂറോപ്പിൽ നിന്ന് നോർവേ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക രാജ്യം.

അറബ് ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാൻ ഒന്നാം സ്ഥാനത്തും, സഊദി അറേബ്യ രണ്ടാം സ്ഥാനത്തും, കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. ഏഷ്യൻ രാജ്യങ്ങളായ ചൈന, യുഎഇ എന്നിവയും ഉയർന്ന റാങ്കിങ് നേടിയിട്ടുണ്ട്.

അതേസമയം, ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയാണ്. വ്യാപകമായ കുറ്റകൃത്യങ്ങളും ദുർബലമായ നിയമ നിർവ്വഹണ സംവിധാനവുമാണ് ഇതിന് കാരണം. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഏറ്റവും സുരക്ഷയില്ലാത്ത രാജ്യങ്ങളഉടെ പട്ടികയിലുണ്ട്. 

ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങൾ

സിംഗപ്പൂർ - 98%
താജിക്കിസ്ഥാൻ - 95%
ചൈന - 94%
ഒമാൻ - 94%
സഊദി അറേബ്യ - 93%
ഹോങ്കോംഗ് SAR - 91%
കുവൈറ്റ് - 91%
നോർവേ - 91%
ബഹ്റൈൻ - 90%
യുഎഇ - 90%

ഏറ്റവും സുരക്ഷിതമല്ലാത്ത 10 രാജ്യങ്ങൾ

ദക്ഷിണാഫ്രിക്ക - 33%
ലെസോത്തോ - 34%
ബോട്സ്വാന - 34%
ലൈബീരിയ - 37%
ഇക്വഡോർ - 38%
ചിലി - 39%
സിംബാബ്‌വെ - 40%
ഈശ്വതിനി - 40%
മ്യാൻമർ - 41%
ചാഡ് - 41%

According to the Gallup 2025 Global Safety Report, Oman has emerged as one of the world's safest countries to walk alone at night, with an impressive 94% of residents feeling safe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്

Football
  •  2 hours ago
No Image

പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം

qatar
  •  2 hours ago
No Image

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

Kerala
  •  3 hours ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും

uae
  •  3 hours ago
No Image

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി 

Kerala
  •  3 hours ago
No Image

അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ

Cricket
  •  3 hours ago
No Image

ആഭിചാരത്തിന്റെ പേരില്‍ ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

Kerala
  •  3 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് 2025: സൗജന്യ വർക്ക്ഔട്ടുകൾക്കായി രജിസ്റ്റർ ചെയ്യാം; യോഗ, ബോക്സിംഗ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ

uae
  •  4 hours ago
No Image

കാഞ്ചീപുരത്ത് കൊറിയര്‍ വാഹനം തടഞ്ഞ് 4.5 കോടി കവര്‍ച്ച നടത്തിയ അഞ്ച് മലയാളികള്‍ അറസ്റ്റില്‍, 12 പേര്‍ക്കായി തെരച്ചില്‍

National
  •  4 hours ago
No Image

എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ

Cricket
  •  4 hours ago